അമ്മാതിരി കമന്‍റ് ബെന്‍ ഡക്കറ്റ് ഇനി അടിക്കില്ല! അനാവശ്യ പരാമര്‍ശത്തിന് വായടപ്പിക്കുന്ന മറുപടിയുമായി രോഹിത്

Published : Mar 06, 2024, 01:26 PM IST
അമ്മാതിരി കമന്‍റ് ബെന്‍ ഡക്കറ്റ് ഇനി അടിക്കില്ല! അനാവശ്യ പരാമര്‍ശത്തിന് വായടപ്പിക്കുന്ന മറുപടിയുമായി രോഹിത്

Synopsis

പന്ത് കളത്തിന് പുറത്താണെങ്കിലും ഇന്ത്യന്‍ ടീം ക്യാംപുമായി അടുത്ത ബന്ധമുണ്ട് താരത്തിന്. പലപ്പോഴും പരിശീലന ക്യാംപ് സന്ദര്‍ശിക്കാറുണ്ട് താരം.

ധരംശാല: കാറപകടത്തെ തുടര്‍ന്ന ഗുരുതര പരിക്കേറ്റ റിഷഭ് പന്ത് ക്രിക്കറ്റിലേക്ക് തിരികെ എത്താനുള്ള കഠിന പ്രയത്നത്തിലാണ്. 2022 ഡിസംബര്‍ മുപ്പതിനുണ്ടായ അപകടത്തെ തുടര്‍ന്നാണ് പന്തിന് പരിക്കേല്‍ക്കുന്നത്. ഒന്നര വര്‍ഷത്തോളം കളത്തിന് പുറത്താണ് പന്ത്. ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ ക്യാപ്റ്റനായ പന്ത് ഇപ്പോള്‍ കളത്തിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ്. നാഷണല്‍ ക്രിക്കറ്റ് അക്കാദമയില്‍ പരിശീലന മാച്ച് കളിച്ചിരുന്നു പന്ത്. അദ്ദേഹം ഇത്തവണ ഐപിഎല്‍ കളിക്കുമെന്ന് ഡല്‍ഹി കാപിറ്റല്‍സ് ഡയറക്റ്റര്‍ സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. 

പന്ത് കളത്തിന് പുറത്താണെങ്കിലും ഇന്ത്യന്‍ ടീം ക്യാംപുമായി അടുത്ത ബന്ധമുണ്ട് താരത്തിന്. പലപ്പോഴും പരിശീലന ക്യാംപ് സന്ദര്‍ശിക്കാറുണ്ട് താരം. ഇപ്പോള്‍ പന്തിന്റെ പേര് ഓര്‍ത്തെടുക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന് മുമ്പ് മാ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രോഹിത്. ഇംഗ്ലണ്ട് താരം ബെന്‍ ഡക്കറ്റിന്റെ വാക്കുകളോട് പ്രതികരിക്കുമ്പോഴാണ് രോഹിത്, ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ പേരെടുത്ത് പറഞ്ഞത്.

ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ കുറിച്ച് ഡക്കറ്റ് നേരത്തെ സംസാരിച്ചിരുന്നു. ജയ്‌സ്വാള്‍ ഇംഗ്ലണ്ടിന്റെ ശൈലിയില്‍ നിന്ന് പഠിക്കുകയാണെന്നാണ് ഡക്കറ്റ് പറഞ്ഞത്. അതിന് രോഹിത് മറുപടി പറഞ്ഞതിങ്ങനെ... ''ഇന്ത്യന്‍ ടീമില്‍ റിഷഭ് പന്ത് എന്ന് പേരുള്ള ഒരു താരം കളിക്കാനുണ്ടായിരുന്നു. ഡക്കറ്റ് ചിലപ്പോള്‍ അവന്‍ കളിക്കുന്നത് കണ്ടിട്ടുണ്ടായിരിക്കില്ല.'' രോഹിത് പറഞ്ഞു.

കോലി എന്തായാലും വീഴും! ഗവാസ്‌കറെ പിന്തള്ളുമോ എന്ന് കണ്ടറിയാം; അവിശ്വസനീയ റെക്കോര്‍ഡിനരികെ ജയ്‌സ്വാള്‍

നാളെ ഇന്ത്യ - ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ്. നാലാം ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന് ജസ്പ്രിത് ബുമ്ര അവസാന ടെസ്റ്റില്‍ തിരിച്ചെത്തും. ടി20 ലോകകപ്പ് മുന്‍നിര്‍ത്തി താരങ്ങളുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ബുമ്രയ്ക്ക് റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ചത്. ആദ്യ മൂന്ന് ടെസ്റ്റിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു താരം. 13.64 ശരാശരിയില്‍ 17 വിക്കറ്റാണ് താരം വീഴ്ത്തിയത്. അദ്ദേഹത്തിന് പകരം ബംഗാള്‍ സീമര്‍ ആകാശ് ദീപ് റാഞ്ചി ടെസ്റ്റിനുള്ള ഇന്ത്യയുടെ ഇലവനില്‍ ഇടംപിടിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മഴ വില്ലനായി, കൊല്‍ക്കത്ത-പഞ്ചാബ് മത്സരം ഉപേക്ഷിച്ചു, പോയിന്‍റ് പട്ടികയില്‍ വീണ്ടും മാറ്റം, ആർസിബിയെ മറികടന്ന് പഞ്ചാബ് തലപ്പത്ത്
രഹാനെയുടെ ആ തീരുമാനം ഞെട്ടിച്ചു; കൊല്‍ക്കത്ത നായകനെതിരെ തുറന്നടിച്ച് അനിൽ കുംബ്ലെയും അശ്വിനും