ഇങ്ങനെ അടിച്ചാൽ രോഹിത്തിന്‍റെ റെക്കോർഡിന് അധികം ആയുസില്ല; കിവീസിനെതിരെയും വെടിക്കട്ട് സെഞ്ചുറിയുമായി ഡി കോക്ക്

Published : Nov 01, 2023, 05:28 PM ISTUpdated : Nov 01, 2023, 05:29 PM IST
ഇങ്ങനെ അടിച്ചാൽ രോഹിത്തിന്‍റെ റെക്കോർഡിന് അധികം ആയുസില്ല; കിവീസിനെതിരെയും വെടിക്കട്ട് സെഞ്ചുറിയുമായി ഡി കോക്ക്

Synopsis

2019ലെ ലോകകപ്പില്‍ അഞ്ച് സെഞ്ചുറികള്‍ നേടിയ രോഹിത്തിന്‍റെ റെക്കോര്‍ഡ് ഒരു സെഞ്ചുറി മാത്രം അകലെയാണ് ഡി കോക്ക് ഇപ്പോള്‍. നാല് സെഞ്ചുറികള്‍ നേടിയ കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡിന് ഒപ്പമെത്താനും ഇന്ന് ഡി കോക്കിനായി.

പൂനെ: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ക്വിന്‍റണ്‍ ഡി കോക്കിന് നാലാം സെഞ്ചുറി. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ദക്ഷിണഫ്രിക്കക്കായി 116 പന്തില്‍ 114 റണ്‍സെടുത്ത ഡി കോക്ക് ഈ ലോകകപ്പില്‍ കളിച്ച ഏഴ് ഇന്നിംഗ്ലുകളില്‍ നിന്ന് നാലാം സെഞ്ചുറിയാണ് സ്വന്തമാക്കിയത്. ഈ ലോകകപ്പോടെ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഡി കോക്ക് തന്‍റെ അവസാന ലോകകപ്പ് അവിസ്മരണീയമാക്കുമ്പോള്‍ ഒറു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് കൂടിയാണ് ഭീഷണി നേരിടുന്നത്.

2019ലെ ലോകകപ്പില്‍ അഞ്ച് സെഞ്ചുറികള്‍ നേടിയ രോഹിത്തിന്‍റെ റെക്കോര്‍ഡ് ഒരു സെഞ്ചുറി മാത്രം അകലെയാണ് ഡി കോക്ക് ഇപ്പോള്‍. നാല് സെഞ്ചുറികള്‍ നേടിയ കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡിന് ഒപ്പമെത്താനും ഇന്ന് ഡി കോക്കിനായി. ലീഗ് റൗണ്ടില്‍ ഇനിയും രണ്ട് മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കക്കുണ്ട്. സെമി ഫൈനല്‍ സ്ഥാനം ഏതാണ്ട് ഉറപ്പിച്ചതിനാല്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയെങ്കിലും നേടാനായാല്‍ ഡി കോക്കിന് രോഹിത്തിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്താം. രണ്ട് സെഞ്ചുറികള്‍ നേടിയാല്‍ രോഹിത്തിനെ മറികടന്ന് ഒന്നാമനുമാവാം.

ഇംഗ്ലണ്ടിനെതിരായ നിര്‍ണായക പോരാട്ടത്തിന് മുമ്പ് ഓസ്ട്രേലിയക്ക് തിരിച്ചടി, സൂപ്പര്‍ താരം പരിക്കേറ്റ് പുറത്ത്

ഇന്ന് സെഞ്ചുറി നേടിയതോടെ ദക്ഷിണാഫ്രിക്കക്കായി ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടിയ താരങ്ങളില്‍ മൂന്നാമത് എത്താനും ഡി കോക്കിനായി. ഹാഷിം അംല(27), എ ബി ഡിവില്ലിയേഴ്സ് എന്നിവര്‍ മാത്രമാണ് ഡി കോക്കിന് മുന്നിലുള്ളവര്‍. ജിമ്മി നീഷാമിനെ ലോംഗ് ലെഗിന് മുകളിലൂടെ സിക്സിന് പറത്തിയാണ് ഡി കോക്ക് 103 പന്തില്‍ സെഞ്ചുറിയിലെത്തിയത്.

രണ്ടാം വിക്കറ്റില്‍ റാസി വാന്‍ഡര്‍ ദസ്സനൊപ്പം 200 റണ്‍സിന്‍റെ കൂട്ടുകെട്ടിലും ഡി കോക്ക് പങ്കാളിയായി. ഈ ലോകകപ്പില്‍ ശ്രീലങ്ക, നെതര്‍ലന്‍ഡ്സ്, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെ ആണ് ഡി കോക്ക് നേരത്തെ സെഞ്ചുറി നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും