
മുംബൈ: വിജയ് ഹസാരെ ട്രോഫിയിലേക്കുള്ള തിരിച്ചുവരവില്‍ തിളങ്ങി ഇന്ത്യൻ മുന്‍ നായകന്‍മാരായ രോഹിത് ശര്‍മയും വിരാട് കോലിയും.സിക്കിമിനെതിരായ മത്സരത്തില്‍ മുംബൈക്കായി ഓപ്പണറായി ഇറങ്ങിയ രോഹിത് സെഞ്ചുറി നേടിയപ്പോള്‍ ആന്ധ്രക്കെതിരെ വിരാട് കോലി അര്‍ധസെഞ്ചുറി നേടി. ആദ്യം ബാറ്റ് ചെയ്ത സിക്കിം മുംബൈക്ക് 237 റണ്‍സിന്‍റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോള്‍ ഓപ്പണറായി എത്തിയ രോഹിത് ശര്‍മ 29 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു.
61 പന്തിലാണ് രോഹിത് സെഞ്ചുറി തികച്ചത്. 12 ഫോറും എട്ട് സിക്സും പറത്തിയ രോഹിത് 94 പന്തില്‍ 155 റൺസെടുത്ത് പുറത്തായി. 18 ഫോറും 9 സിക്സും അടങ്ങുന്നതാണ് രോഹിത്തിന്‍റെ ഇന്നിംഗ്സ്. രോഹിത്തും അംഗ്രിഷ് രഘുവംശിയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 19.4 ഓവറില്‍ 141 റണ്‍സ് അടിച്ച് മുംബൈക്ക് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത് . 38 റണ്‍സെടുത്ത അംഗ്രിഷ് രഘുവംശി പുറത്തായശേഷം ക്രീസിലെത്തിയ മുഷീര്‍ ഖാനും സഹോദരന്‍ സര്‍ഫറാസ് ഖാനുമാണ് ക്രീസിലുള്ളത്.
മറ്റൊരു മത്സരത്തില്‍ ആന്ധ്രക്കെതിരെ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഡല്‍ഹിക്കായി മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ വിരാട് കോലി 40 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. ഡല്‍ഹിക്കായി ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ 44 പന്തില്‍ 74 റണ്‍സടിച്ച് വെടിക്കെട്ട് തുടക്കം നല്‍കിയപ്പോള്‍ അര്‍പിത് റാണ(0) ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ലെ മടങ്ങി. അര്‍പിത് റാണ പുറത്തായശേഷം മൂന്നാം നമ്പറില്‍ ക്രീസിലെ വിരാട് കോലി പ്രിയാന്‍ഷ് ആര്യക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 113 റണ്‍സെടുത്തു. 71 പന്തില്‍ 83 റണ്‍സെടുത്ത കോലി ഏഴ് ഫോറും മൂന്ന് സിക്സും പറത്തി. കോലിക്കൊപ്പം 22 റണ്‍സെടുത്ത നിതീഷ് റാണയാണ് ക്രീസിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!