
മുംബൈ: അടുത്ത വര്‍ഷത്തെ ട്വന്റി20 ലോകകപ്പിന് മുന്‍പ് രോഹിത് ശർമ്മയെ ഇന്ത്യൻ നായകനാക്കണമെന്ന് മുൻതാരം പാർഥീവ് പട്ടേൽ. ട്വന്റി 20യിൽ രോഹിത്തിന്റെ നേതൃമികവ് ഐപിഎല്ലിലൂടെ വ്യക്തമായതാണ്. ടീമിനെ കെട്ടുറപ്പോടെ നയിക്കാൻ രോഹിത്തിന് കഴിയും. ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനം രോഹിത്തിന് നൽകുന്നത് വിരാട് കോലിയുടെ ജോലിഭാരം കുറയ്‌ക്കുമെന്നും പാർഥീവ് പറഞ്ഞു.
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങളുള്ള നായകനാണ് രോഹിത് ശര്‍മ്മ. രോഹിത് ശര്‍മ്മയ്‌ക്ക് കീഴില്‍ അഞ്ച് കിരീടങ്ങള്‍((2013, 2015, 2017, 2019, 2020) മുംബൈ ഇന്ത്യന്‍സ് നേടി. 2013 സീസണിന്‍റെ മധ്യത്തിലാണ് രോഹിത്തിനെ മുംബൈ നായകനാക്കിയത്. ഹിറ്റ്‌മാന്‍ 116 മത്സരങ്ങളില്‍ മുംബൈയെ നയിച്ചപ്പോല്‍ 68 മത്സരങ്ങള്‍ ജയിച്ചു. 44 മത്സരങ്ങള്‍ പരാജയപ്പെടുകയും നാലെണ്ണം സമനിലയിലാവുകയും ചെയ്തു. 60.34 ആണ് രോഹിത്തിന്‍റെ വിജയശരാശരി.
പാര്‍ഥീവ് ഇനി മുംബൈക്കൊപ്പം!
കഴിഞ്ഞ ദിവസം സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാനായിരുന്ന പാര്‍ഥീവ് പട്ടേല്‍. പതിനേഴാം വയസില്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ താരം 18 വര്‍ഷം നീണ്ട അന്താരാഷ്‌ട്ര കരിയറിനാണ് വിരമമിട്ടത്. വിരമിക്കലിന് തൊട്ടുപിന്നാലെ മുംബൈ ഇന്ത്യന്‍സ് പാര്‍ഥീവ് പട്ടേലിനെ ടാലന്‍റ് സ്‌കൗട്ടായി നിയമിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ 2015-17 സീസണില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ താരമായിരുന്നു പാര്‍ഥീവ്.
പിങ്ക് പന്തില്‍ അടിപതറി ഇന്ത്യ; ബാറ്റിംഗില്‍ കൂട്ടത്തകര്‍ച്ച
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!