റാഞ്ചിയില്‍ പോയി അദ്ദേഹത്തോട് നേരിട്ട് ചോദിക്കൂ; ധോണിയെ കുറിച്ചുള്ള ചോദ്യത്തിന് ഹിറ്റ്മാന്റെ മറുപടി

Published : Apr 25, 2020, 02:46 PM IST
റാഞ്ചിയില്‍ പോയി അദ്ദേഹത്തോട് നേരിട്ട്  ചോദിക്കൂ; ധോണിയെ കുറിച്ചുള്ള ചോദ്യത്തിന് ഹിറ്റ്മാന്റെ മറുപടി

Synopsis

ഇപ്പോള്‍ ധോണിയെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണറും മുംബൈ ഇന്ത്യന്‍സ് നായകനുമായ രോഹിത് ശര്‍മ. ഹര്‍ഭജന്‍ സിംഗുമായിട്ടുള്ള ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിങ്ങിനിടെയാണ് രോഹിത് സംസാരിച്ചത്.  

മുംബൈ: ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട ശേഷം എം എസ് ധോണിക്ക് എന്തുപറ്റിയെന്ന് ആര്‍ക്കും അറിയില്ല. സെലക്റ്റര്‍മാരോ കോച്ചോ ക്യാപ്റ്റനോ ധോണിയുടെ കാര്യത്തില്‍ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. ഇതിതിനിടെ ഐപിഎല്‍ കളിക്കാനുള്ള ഒരുക്കത്തിലായിരുന്നു ധോണി. എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തില്‍ ടൂര്‍ണമെന്റ് മാറ്റിയതോടെ ആ പ്രതീക്ഷയും തെറ്റി. 

ഇപ്പോള്‍ ധോണിയെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണറും മുംബൈ ഇന്ത്യന്‍സ് നായകനുമായ രോഹിത് ശര്‍മ. ഹര്‍ഭജന്‍ സിംഗുമായിട്ടുള്ള ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിങ്ങിനിടെയാണ് രോഹിത് സംസാരിച്ചത്. ലോകകപ്പിനുശേഷം ധോണിയുടെ ഒരു വിവരവുമില്ലെന്നാണ് രോഹിത് പറഞ്ഞത്. ആരാധകര്‍ ധോണിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രോഹിത് ഇത്തരത്തില്‍ മറുപടി പറഞ്ഞത്. താരം തുടര്‍ന്നു... ''അദ്ദേഹത്തെക്കുറിച്ച് സത്യത്തില്‍ ഒരു വിവരവുമില്ല. ഏറ്റവും ഒടുവില്‍ ഒന്നിച്ച് കളിച്ചത് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ലോകകപ്പിലാണ്. ധോണിയുമായി ബന്ധപ്പെട്ട് എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് യാതൊരു പിടിയുമില്ല. അതിനുശേഷം അദ്ദേഹത്തെക്കുറിച്ച് ഒന്നും കേട്ടിട്ടില്ല. 

ക്രിക്കറ്റില്‍ സജീവമല്ലാത്ത സമയത്ത് ധോണി ആര്‍ക്കും പിടികൊടുക്കില്ല. പിന്നെ ധോണി അണ്ടര്‍ഗ്രൗണ്ടിലായിരിക്കും. കൂടുതല്‍ അറിയണമെങ്കില്‍ അദ്ദേഹം റാഞ്ചിയിലെ വീട്ടിലുണ്ട്. നേരിട്ടു പോയി ചോദിച്ചാല്‍ മതി. രോഹിത് തമാശയോടെ മറുപടി പറഞ്ഞു. 

''ലോക്ക്ഡൗണായത് കാരണം പോകാന്‍ കഴിയുമോ എന്നറിയില്ല. കാറോ, ബൈക്കോ, വിമാനവോ പിടിച്ചോ റാഞ്ചിയിലേക്ക് പോവൂ. എല്ലാ കാര്യങ്ങളും നേരിട്ട് ചോദിക്കൂ. ഇനിയും കളിക്കുമോ എന്നുള്ള കാര്യത്തില്‍ നേരിട്ട് ചോദിച്ച് വ്യക്തത വരുത്താം.'' രോഹിത് പരിഹാസത്തോടെ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇന്ത്യക്കെതിരെ കിവീസ് കൗണ്ടർ അറ്റാക്ക്, ന്യൂസിലൻഡിനെ തകർച്ചയിൽ നിന്ന് കരകയറ്റി ഫിലിപ്സ്-നിക്കോൾസ് കൂട്ടുകെട്ട്
ചെല്‍സി ക്ലബ്ബ്‌ സഹഉടമകള്‍ ഐ പി എല്‍ ഫ്രാഞ്ചൈസിയിലും നിക്ഷേപമിറക്കുന്നു, ഷാരൂഖ്‌ ഖാന്റെ മേധാവിത്വത്തിന്‌ ഇളക്കം തട്ടില്ല