നാടും ജീവനുമാണ് പ്രധാനം; ഐപിഎല്ലിനെ കുറിച്ച് ചിന്തിക്കാനാനില്ലെന്ന് രോഹിത് ശര്‍മ

By Web TeamFirst Published Mar 27, 2020, 12:44 PM IST
Highlights

ഇന്‍സ്റ്റഗ്രാം ലൈവിനിടെയാണ് രോഹിത് ഇക്കാര്യം വ്യക്തമാക്കിയത്. ഐപിഎല്ലില്‍ റിക്കി പോണ്ടിംഗിന് കീഴില്‍ കളിച്ചതിനെ മായാജാലം എന്നാണ് രോഹിത് വിശേഷിപ്പിച്ചത്.

മുംബൈ: രാജ്യം ഒന്നാകെ കൊവിഡിനെ ചെറുക്കാന്‍ പൊരുതുമ്പോള്‍ ഐ പി എല്ലിനെക്കുറിച്ച് ചിന്തിക്കാനാവില്ലെന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. രാജ്യവും ജനങ്ങളുടെ ജീവിതവുമാണ് പ്രധാനം. ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് എത്തിയതിന് ശേഷം മാത്രം ഐപിഎല്ലിനെക്കുറിച്ച് ആലോചിച്ചാല്‍ മതിയെന്നും രോഹിത് പറഞ്ഞു. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഈ സീസണില്‍ ഐപിഎല്‍ മുടങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാകുമ്പോഴാണ് ഹിറ്റ്മാന്റെ പ്രതികരണം. ഈ മാസം തുടങ്ങേണ്ട ഐപിഎല്‍ ഏപ്രില്‍ പതിനഞ്ചിലേക്ക് മാറ്റിയിരുന്നു.

ഇന്‍സ്റ്റഗ്രാം ലൈവിനിടെയാണ് രോഹിത് ഇക്കാര്യം വ്യക്തമാക്കിയത്. ഐപിഎല്ലില്‍ റിക്കി പോണ്ടിംഗിന് കീഴില്‍ കളിച്ചതിനെ മായാജാലം എന്നാണ് രോഹിത് വിശേഷിപ്പിച്ചത്. രോഹിത് മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നതിന്് മുമ്പ് പോണ്ടിംഗാണ് ടീമിനെ നയിച്ചിരുന്നത്. ഇക്കാര്യം ഓര്‍ത്തെടുക്കുകയായിരുന്നു രോഹിത്.

2011 ഏകദിന ലോകകപ്പിന്റെ ടീമില്‍ ഉള്‍പ്പെടാതെ പോയതാണ് ക്രിക്കറ്റ് കരിയറിലെ ഏറ്റവും വിഷമകരമായ സംഭവമെന്നന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. അന്ന് ഫൈനല്‍ എന്റെ വീട്ടുമുറ്റത്ത് നടക്കുന്നത് പോലെയായിരുന്നുവെന്നും താരം പറഞ്ഞു.

click me!