
ബ്രിസ്ബേന്‍: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് നാളെ ബ്രിസ്ബേനിലെ ഗാബയില്‍ തുടക്കമാകുമ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓപ്പണറായി തിരിച്ചെത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. അഡ്‌ലെയ്ഡിലെ ഡേ നൈറ്റ് ടെസ്റ്റില്‍ ആറാമനായി എത്തിയ രോഹിത് നിരാശപ്പെടുത്തിയതോടെ വീണ്ടും ഓപ്പണറാകണമെന്ന ആവശ്യം ശക്തമാണ്. അഡ്‌ലെയ്ഡില്‍ രോഹിത്തിന് പകരം ഓപ്പണറായ കെ എല്‍ രാഹുലിനും തിളങ്ങാനായിരുന്നില്ല.
ഈ സാഹചര്യത്തില്‍ രോഹിത് നാളെ ഓപ്പണറായി തിരിച്ചെത്തുമെന്നാണ് ബ്രിസ്ബേനില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഇന്നലെ പരിശീലനത്തില്‍ രോഹിത് ന്യൂബോളില്‍ പരിശീലനം നടത്തിയതും ഇതിന്‍റെ സൂചനയാണ്. യശസ്വി ജയ്സ്വാളിനൊപ്പം രോഹിത് ഓപ്പണറായി തിരിച്ചെത്തിയാല്‍ രാഹുല്‍ ആറാം സ്ഥാനത്തേക്ക് മടങ്ങും. മൂന്നാം നമ്പറില്‍ ശുഭ്മാൻ ഗില്ലും നാലാമത് വിരാട് കോലിയും അഞ്ചാമത് റിഷഭ് പന്തും ഇറങ്ങുമ്പോള്‍ ബാറ്റിംഗ് നിരയില്‍ വലിയ പരീക്ഷണങ്ങള്‍ക്ക് സാധ്യതയില്ല. ആദ്യ രണ്ട് ടെസ്റ്റിലെ പ്രകടനത്തോടെ നിതീഷ് കുമാര്‍ റെഡ്ഡി ടീമില്‍ സ്ഥാനം നിലനിര്‍ത്തുമെന്നാണ് കരുതുന്നത്.
വിശ്വവിജയത്തില്‍ കണ്ണീരടക്കാനാവാതെ ഗുകേഷ്, അഭിനന്ദനവുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ബൗളിംഗ് നിരയിലാണ് രണ്ട് മാറ്റങ്ങൾ പ്രതീക്ഷിക്കുന്നത്. ബാറ്റിംഗ് കരുത്ത് കൂട്ടാനായി സ്പിന്നറായി രവിചന്ദ്ര അശ്വിന് പകരം വാഷിംഗ്ടണ്‍ സുന്ദറിനോ രവീന്ദ്ര ജഡേജക്കോ നാളെ പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ ബ്രിസ്ബേനില്‍ സുന്ദര്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയിരുന്നു. ഇന്ത്യൻ വിജയത്തില്‍ അത് നിര്‍ണായകമാകുകയും ചെയ്തു. ഓസീസ് ടോപ് ഓര്‍ഡറില്‍ മൂന്ന് ഇടം കൈയന്‍മാരുണ്ടെന്നത് കൂടി കണക്കിലെടുത്ത് നാളെ സുന്ദര്‍ പ്ലേയിംഗ് ഇലവനിലെത്താനാണ് സാധ്യത.
ജസ്പ്രീത് ബുമ്ര നയിക്കുന്ന പേസ് നിരയില്‍ മുഹമ്മദ് സിറാജ് തുടരുമ്പോള്‍ മൂന്നാം പേസറായി ഹര്‍ഷിത് റാണക്ക് പകരം പ്രസിദ്ധ് കൃഷ്ണയോ ആകാശ് ദീപോ പ്ലേയിംഗ് ഇലവനിലെത്തും. നല്ല ഉയരമുള്ള പ്രസിദ്ധിന് ബ്രിസ്ബേനില്‍ മികച്ച ബൗണ്‍സ് കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ആകാശ് ദീപ് ആകട്ടെ തന്‍റെ ലേറ്റ് സ്വിംഗ് കൊണ്ട് എതിരാളികളെ വീഴ്ത്താന്‍ മിടുക്കാനാണ്. ബ്രിസ്ബേനില്‍ കഴിഞ്ഞ തവണ ലഭിച്ചതിനെക്കാള്‍ പേസും ബൗണ്‍സുമുള്ള വിക്കറ്റായതിനാല്‍ പ്രസിദ്ധ് പ്ലേയിംഗ് ഇലവനിലെത്താനാണ് സാധ്യത.
രക്ഷകനായി വീണ്ടും ഇഷാൻ കുനാൽ, മുംബൈയ്ക്കെതിരെ കേരളം പൊരുതുന്നു
ബ്രിസ്ബേന്‍ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: യശസ്വി ജയ്‌സ്വാൾ, രോഹിത് ശര്‍മ, ശുഭ്മാൻ ഗിൽ, വിരാട് കോലി, റിഷഭ് പന്ത്, കെഎൽ രാഹുൽ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ആകാശ് ദീപ്/ പ്രസിദ്ദ് കൃഷ്ണ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!