ചെസിലെ ഇതിഹാസതാരം സാക്ഷാല്‍ ഗാരി കാസ്പറോവിന്‍റെ റെക്കോര്‍ഡ് മറികടന്ന് ചെസില്‍ ലോക ചാമ്പ്യനാവുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് 18-ാം വയസില്‍ ഇന്ത്യയുടെ ഗുകേഷ് സ്വന്തമാക്കിയത്.

സാന്‍റോസ: വിശ്വനാഥന്‍ ആനന്ദിനുശേഷം ചെസില്‍ ഇന്ത്യയുടെ ലോക ചാമ്പ്യനായ ഡി ഗുകേഷിന് വിസ്മയവിജയത്തിനുശേഷം കണ്ണീരടക്കാനായില്ല. വിജയം ഉറപ്പാക്കിയ നിമിഷത്തില്‍ ആനന്ദക്കണ്ണീരടക്കാനാവാതെ ഗുകേഷ് മുഖംപൊത്തിയിരുന്നു.കരയേണ്ടെന്ന ആശ്വാസ വാക്കുകള്‍ക്കും ഗുകേഷിന്‍റെ കണ്ണീരടക്കാനായില്ല.

Scroll to load tweet…

ചെസിലെ ഇതിഹാസതാരം സാക്ഷാല്‍ ഗാരി കാസ്പറോവിന്‍റെ റെക്കോര്‍ഡ് മറികടന്ന് ചെസില്‍ ലോക ചാമ്പ്യനാവുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് 18-ാം വയസില്‍ ഇന്ത്യയുടെ ഗുകേഷ് സ്വന്തമാക്കിയത്. 22-ാം വസയിലാണ് കാസ്പറോവ് ലോക ചാമ്പ്യനായത്. അവസാന മത്സരത്തില്‍ കറുത്ത കരുക്കളുമായി കളിച്ച ഗുകേഷിനെക്കാള്‍ മുന്‍തൂക്കം നിവലിലെ ചാമ്പ്യനായിരുന്ന ഡിംഗ് ലിറനായിരുന്നു.എന്നാല്‍ നാടകീയമായ അവസാന മത്സരത്തില്‍ ജയവുമായി ഗുകേഷ് ഇന്ത്യയുടെ പുതിയ 'വിശ്വ'നാഥനായിരിക്കുന്നു.

Scroll to load tweet…

2023ല്‍ ലോക ചാമ്പ്യനായെങ്കിലും ക്ലാസിക്കല്‍ ചെസില്‍ ഡിംഗ് ലിറന്‍റെ സമീപകാലഫോം അത്ര മികച്ചതായിരുന്നില്ല. ജനുവരിക്ക് ശേഷം ക്ലാസിക്കല്‍ ടൂര്‍ണമെന്‍റുകളില്‍ നിന്നെല്ലാം ലിറന്‍ വിട്ടുനിന്നപ്പോള്‍ ഗുകേഷ് ഏപ്രിലിലെ കാന്‍ഡിഡേറ്റ് ടൂര്‍ണമെന്‍റില്‍ ജയിച്ചാണ് ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത ഉറപ്പാക്കി. എന്നാല്‍ ലോക ചാമ്പ്യൻഷിപ്പിലെ ആദ്യ ഗെയിം ജയിച്ച് ആത്മവിശ്വാസം വീണ്ടെടുത്ത ലിറന്‍ പിന്നീട് രണ്ട് മത്സരങ്ങള്‍ കൂടി ജയിച്ചതോടെ ഗുകേഷിനും സമ്മര്‍ദ്ദമായി.എന്നാല്‍ നിര്‍ണായക മത്സരത്തില്‍ ജയവുമായി ഗുകേഷ് തന്‍റെ ക്ലാസ് തെളിയിച്ചു. ഈ ഒരു നിമിഷത്തിനായി കഴിഞ്ഞ 10 വര്‍ഷമായി കാത്തിരിക്കുകായിരുന്നുവെന്നായിരുന്നു വിജയനിമിഷത്തില്‍ ഗുകേഷ് പറഞ്ഞത്.

Scroll to load tweet…

2013 മുതല്‍ 2022 വരെ ലോക ചാമ്പ്യനായിരുന്ന മാഗ്നസ് കാള്‍സണ്‍ പ്രദോചനമില്ലെന്ന കാരണത്താല്‍ ലോക ചാമ്പ്യൻഷിപ്പില്‍ നിന്ന് പിന്‍മാറിയതോടെയാണ് 2023ല്‍ ഡിംഗ് ലിറന്‍ ലോക ചാമ്പ്യനായത്.

Scroll to load tweet…