
മുംബൈ: ഏറെ രസകരമായ വ്യക്തിത്വത്തിന് ഉടമയാണ് രോഹിത് ശര്‍മ. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ചിന്തകള്‍ പങ്കുവെക്കാറുണ്ട് ഇന്ത്യന്‍ ഓപ്പണര്‍. രോഹിത് അത്തരത്തില്‍ ട്വിറ്ററില്‍ പങ്കുവച്ച ഒരു ട്വീറ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇന്ത്യന്‍ പേസര്‍ ഷാര്‍ദുല്‍ ഠാകൂറാണ് ട്രോളിന് ഇരയായിരിക്കുന്നത്.
പിറന്നാള്‍ ദിനത്തില്‍ ഹിറ്റ്മാന്‍ ഷാര്‍ദുലിനെ ട്രോളിയിരിക്കുന്നത്. മുമ്പ് ഷാര്‍ദുല്‍ ഏകദിനത്തില്‍ അരങ്ങേറുമ്പോള്‍ 10ാം നമ്പര്‍ ജേഴ്‌സിയാണ് നല്‍കിയിരുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ജേഴ്‌സി നമ്പറായിരുന്നുവത്. ഷാര്‍ദുലിന്റെ അരങ്ങേറ്റ സമയത്ത് ഏറെ വിവാദങ്ങളുണ്ടായി. പിന്നീട് ആ ജേഴ്‌സി ബിസിസിഐ പിന്‍വലിക്കുകയാണുണ്ടായത്.
ഈ വിഷയത്തെ ആധാരമാക്കിയാണ് രോഹിത് ട്രോള്‍ ഇറക്കിയിരിക്കുന്നത്. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ഈ ജേഴ്‌സി അണിയാന്‍ കഴിഞ്ഞ രണ്ടാമത്തെ മാത്രം താരമാണ് താങ്കളെന്നാണ് രോഹിത് ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്. എന്തായാലും ട്വീറ്റിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ട്വീന്റെ പൂര്‍ണരൂപം വായിക്കാം..
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!