ധീരതയുടെ മറ്റൊരു പേര്; അഭിനന്ദന് ഹിറ്റ്‌മാന്‍റെ ആദരമിങ്ങനെ

Published : Mar 01, 2019, 11:18 PM ISTUpdated : Mar 01, 2019, 11:21 PM IST
ധീരതയുടെ മറ്റൊരു പേര്; അഭിനന്ദന് ഹിറ്റ്‌മാന്‍റെ ആദരമിങ്ങനെ

Synopsis

അഭിനന്ദന്‍ വര്‍ദ്ധമാനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒരുക്കിയ നമ്പര്‍ വണ്‍ കുപ്പായത്തോടെയായിരുന്നു രോഹിതിന്‍റെ ട്വീറ്റ്. 

ഹൈദരാബാദ്: ധീരതയുടെ പര്യായപദമാണ് വിങ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെന്ന് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. അഭിനന്ദന്‍ വര്‍ദ്ധമാന് സ്വാഗതമോതിയുള്ള ട്വീറ്റിലാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഹിറ്റ്‌മാന്‍റെ പ്രതികരണം. അഭിനന്ദന്‍ വര്‍ദ്ധമാനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒരുക്കിയ നമ്പര്‍ വണ്‍ കുപ്പായത്തോടെയായിരുന്നു രോഹിതിന്‍റെ ട്വീറ്റ്. 

നയതന്ത്ര നീക്കങ്ങളും ആകാംക്ഷ നിറഞ്ഞ മണിക്കൂറുകള്‍ക്കും ഒടുവിലായിരുന്നു അഭിനന്ദന്‍ വര്‍ദ്ധമാന്‍റെ മോചനം. വ്യോമസേനയുടെ വലിയ ഒരു സംഘം തന്നെ വിങ് കമാന്‍ററെ സ്വീകരിക്കാന്‍ വാഗാ അതിര്‍ത്തിയിലെത്തിയിരുന്നു. അഭിനന്ദന്‍റെ കുടുംബാംഗങ്ങളും സ്വീകരണ ചടങ്ങിന് എത്തി. വന്‍ സുരക്ഷാ സംവിധാനങ്ങളാണ് പഞ്ചാബ് പൊലീസ് ഒരുക്കിയിരുന്നത്. 

പാക് പിടിയിലായി മൂന്ന് ദിവസത്തിനകം തന്നെ വിങ് കമാന്‍റര്‍ അഭിനന്ദിനെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനായത് വലിയ നയതന്ത്ര വിജയമെന്നാണ് വിലയിരുത്തുന്നത്. ദേശീയ പതാക വീശിയും നൃത്തം ചവിട്ടിയും മുദ്രാവാക്യം വിളിച്ചും നൂറ് കണക്കിന് ആളുകളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഗ അതിര്‍ത്തിയില്‍ വിങ് കമാന്‍ററെ കാത്തുനിന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പന്ത് നിരാശപ്പെടുത്തി, വിരാട് കോലിയുടെ അഭാവത്തിലും ഡല്‍ഹിക്ക് ജയം; സൗരാഷ്ട്രയെ തോല്‍പ്പിച്ചത് മൂന്ന് വിക്കറ്റിന്
ജുറലിന് സെഞ്ചുറി, അഭിഷേക് നിരാശപ്പെടുത്തി; വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിന് തോല്‍വി, ഉത്തര്‍ പ്രദേശിന് ജയം