രഞ്ജി ട്രോഫി: രോഹിത്തും യശസ്വിയും ശ്രേയസും മുംബൈയുടെ അടുത്ത മത്സരത്തിനില്ല; ഡല്‍ഹിക്കായി വിരാട് കോലി ഇറങ്ങും

Published : Jan 28, 2025, 11:31 AM ISTUpdated : Jan 28, 2025, 11:36 AM IST
രഞ്ജി ട്രോഫി: രോഹിത്തും യശസ്വിയും ശ്രേയസും മുംബൈയുടെ അടുത്ത മത്സരത്തിനില്ല; ഡല്‍ഹിക്കായി വിരാട് കോലി ഇറങ്ങും

Synopsis

10 വര്‍ഷത്തെ ഇടവേളക്കുശേഷം ജമ്മു കശ്മിരിനെതിരായ മത്സരത്തില്‍ മുംബൈക്കായി ഇറങ്ങിയ രോഹിത്തിന് പക്ഷെ തിളങ്ങാനായിരുന്നില്ല. ജമ്മു കശ്മിരീനെതിരെ ആദ്യ ഇന്നിംഗ്സില്‍ മൂന്നും രണ്ടാം ഇന്നിംഗ്സില്‍ 28ഉം റണ്‍സെടുത്ത് രോഹിത് പുറത്തായിരുന്നു.  

മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മേഘാലയക്കെതിരായ മുംബൈയുടെ അവസാന ഗ്രൂപ്പ് മത്സരത്തിര്‍ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മനയും ഓപ്പണര്‍ യശസ്വി ജയ്സ്വാളും  ശ്രേയസ് അയ്യരും കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ക്യാംപില്‍ പങ്കെടുക്കേണ്ടതുകൊണ്ടാണ് മൂന്ന് പേരും മേഘാലയക്കെതിരായ മത്സരത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

മേഘാലയക്കെതിരായ മത്സരത്തിന്‍റെ നാലാം ദിനമായി അടുത്ത മാസം രണ്ടിനാണ് ഏകദിന പരമ്പരക്കുള്ള ക്യാംപില്‍ രോഹിത്തും ജയ്സ്വാളും ശ്രേയസും ചേരുക. ഇതിന് മുമ്പ് ഫെബ്രുവരി ഒന്നിന് മുംബൈയില്‍ നടക്കുന്ന ബിസിസിഐ വാര്‍ഷിക അവാര്‍ഡ് ദാന ചടങ്ങിലും പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഇതിനുശേഷമാകും ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീം ക്യാംപിനൊപ്പം ചേരുക. ഫെബ്രുവരി ആറിനാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തുടങ്ങുന്നത്.

ഇനി കെണിയില്‍ വീഴില്ല; ആര്‍ച്ചറുടെ ബൗണ്‍സറുകള്‍ നേരിടാന്‍ പ്രത്യേക ബാറ്റിംഗ് പരിശീലനവുമായി സഞ്ജു സാംസണ്‍

10 വര്‍ഷത്തിനുശേഷഷമായിരുന്നു രോഹിത് ശര്‍മ രഞ്ജി ട്രോഫിയില്‍ കളിക്കാനിറങ്ങിയത്. 2015ലായിരുന്നു രോഹിത് അവസാനമായി മുംബൈക്കായി രഞ്ജി കളിച്ചത്. 10 വര്‍ഷത്തെ ഇടവേളക്കുശേഷം ജമ്മു കശ്മിരിനെതിരായ മത്സരത്തില്‍ മുംബൈക്കായി ഇറങ്ങിയ രോഹിത്തിന് പക്ഷെ തിളങ്ങാനായിരുന്നില്ല. ജമ്മു കശ്മിരീനെതിരെ ആദ്യ ഇന്നിംഗ്സില്‍ മൂന്നും രണ്ടാം ഇന്നിംഗ്സില്‍ 28ഉം റണ്‍സെടുത്ത് രോഹിത് പുറത്തായിരുന്നു.

അതേസമയം, ഏകദിന പരമ്പരയ്ക്കുള്ള ടീമിലുള്ള വിരാട് കോലി റെയില്‍വേസിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ഡല്‍ഹിക്കായി കളിക്കുന്നുണ്ട്.  20212ലാണ് അവസാനമായി കോലി ഡല്‍ഹിക്കായി കളിച്ചത്. 13 വര്‍ഷത്തിനുശേഷമാണ് വിരാട് കോലി ഐപിഎല്‍ അല്ലാത്തൊരു ആഭ്യന്തര ടൂര്‍ണമെന്‍റില്‍ കളിക്കാനിറങ്ങുന്നത്. കഴുത്ത് വേദനയെത്തുടര്‍ന്ന് ഡല്‍ഹിയുടെ കഴിഞ്ഞ രഞ്ജി മത്സരത്തില്‍ നിന്ന് വിരാട് കോലി വിട്ടു നിന്നിരുന്നു. രഞ്ജി മത്സരത്തിന് മുന്നോടിയായി മുന്‍ ബാറ്റിംഗ് പരിശീലകന്‍ സഞ്ജയ് ബംഗാറിന് കീഴില്‍ കോലി ബാറ്റിംഗ് പരിശീലനം നടത്തുകയും ചെയ്തു. അതേസമയം, വിരാട് കോലി ഡല്‍ഹിക്കായി ഇറങ്ങുമ്പോള്‍ കഴിഞ്ഞ മത്സരം കളിച്ച റിഷഭ് പന്ത് അവസാന മത്സരത്തിനുള്ള ഡല്‍ഹി ടീമിലില്ല. റെയില്‍വേസിനെതിരായ മത്സരത്തില്‍ നിന്ന് റിഷഭ് പന്ത് വിട്ടുനില്‍ക്കുമെന്ന് നേരത്തെ അറിയിച്ചതിനെത്തുടര്‍ന്നാണ് താരത്തെ ഒഴിവാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഓപ്പണറായി വെടിക്കെട്ട് തീര്‍ക്കാന്‍ സഞ്ജു, പരമ്പര പിടിക്കാൻ ഇന്ത്യ, ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാം ടി20 ഇന്ന്
പൊരുതിയത് ധീരജ് ഗോപിനാഥ് മാത്രം, വിജയ് മർച്ചൻ്റ് ട്രോഫിയിൽ ബംഗാളിനെതിരെ തകർന്നടിഞ്ഞ് കേരളം