ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ഇന്ന് ജിവന്‍മരണപ്പോരാട്ടം. പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യതയെങ്കിലും നിലനിര്‍ത്തണമെങ്കില്‍ രാജസ്ഥാന് ഇന്ന് എവേ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളരുവിനെ തോല്‍പ്പിച്ചെ മതിയാകു. എട്ട് കളികളില്‍ നാലു പോയന്‍റുമാത്രമുള്ള രാജസ്ഥാന്‍ പോയന്‍റ് പട്ടികയില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ്.എട്ട് കളികളില്‍ അഞ്ച് ജയുമായി പത്ത് പോയന്‍റുള്ള ആര്‍സിബിയാകട്ടെ ജയിച്ചാല്‍ ആദ്യ മൂന്നിലെത്താമെന്ന പ്രതീക്ഷയിലാണ് ഹോം ഗ്രൗണ്ടിലിറങ്ങുന്നത്.

10:15 PM (IST) Apr 24
ജയ്‌സ്വാള്‍ മൂന്ന് സിക്‌സും ഏഴ് ഫോറും നേടി. ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ക്കാണ് വിക്കറ്റുകള്‍.
09:53 PM (IST) Apr 24
ആര്‍സിബിക്കെതിരെ രാജസ്ഥാന്‍ റോയല്‍സിനായി കടന്നാക്രമിച്ച് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍
09:31 PM (IST) Apr 24
മികച്ച തുടക്കമാണ് ആര്‍സിബിക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഫിലിപ്പ് സാള്‍ട്ട് (26) - കോലി സഖ്യം 61 റണ്‍സ് ചേര്‍ത്തു.
09:31 PM (IST) Apr 24
മികച്ച തുടക്കമാണ് ആര്‍സിബിക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഫിലിപ്പ് സാള്‍ട്ട് (26) - കോലി സഖ്യം 61 റണ്‍സ് ചേര്‍ത്തു.
08:02 PM (IST) Apr 24
ഒരു മാറ്റവുമായിട്ടാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. മഹീഷ് തീക്ഷണയ്ക്ക് പകരം ഫസല്‍ഹഖ് ഫാറൂഖി ടീമിലെത്തി.
07:07 PM (IST) Apr 24
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബൌളിംഗ് തിരഞ്ഞെടുത്തു. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.