ഔട്ടായി ഡ്രസ്സിംഗ് റൂമിലെത്തിയതിന് പിന്നാലെ ഇ-സിഗരറ്റ് വലിക്കുന്ന റിയാന്‍ പരാഗിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്, അച്ചടക്ക നടപടിക്ക് സാധ്യത

Published : Apr 29, 2026, 09:11 AM IST
Riyan Parag Smoking

Synopsis

മത്സരത്തിന്‍റെ 16-ാം ഓവറിൽ ബ്രോഡ്കാസ്റ്റ് ക്യാമറ ഡ്രസ്സിങ് റൂമിലേക്ക് തിരിഞ്ഞപ്പോഴാണ് പരാഗ് ഇ സിഗരറ്റ് ഉപയോഗിക്കുന്നത് ക്യാമറയില്‍ പതിഞ്ഞത്.

ചണ്ഡീഗഡ്: ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗ് വിവാദത്തില്‍. ഡ്രസ്സിങ് റൂമിലിരുന്ന് പരാഗ് ഇ-സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതാണ് വിവാദത്തിന് തിരികൊളുത്തി. ചൊവ്വാഴ്ച മുല്ലൻപൂരിലെ മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്നിംഗ്‌സിനിടെയാണ് സംഭവം.

മത്സരത്തിന്‍റെ 16-ാം ഓവറിൽ ബ്രോഡ്കാസ്റ്റ് ക്യാമറ ഡ്രസ്സിങ് റൂമിലേക്ക് തിരിഞ്ഞപ്പോഴാണ് പരാഗ് ഇ സിഗരറ്റ് ഉപയോഗിക്കുന്നത് ക്യാമറയില്‍ പതിഞ്ഞത്. പരാഗ് പുറത്തായി ഗ്രസ്സിംഗ് റൂമിലെത്തി നിമിഷങ്ങൾക്കകമായിരുന്നു ഇത്. 16 പന്തില്‍ 29 റണ്‍സെടുത്ത പരാഗ് നിര്‍ണായക സമയത്താണ് പുറത്തായത്. പരാഗ് ഡ്രസ്സിംഗ് റൂമിലിരുന്ന ഇ സിഗരറ്റ് വലിക്കുന്ന വീഡിയോ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലായി. സ്പോർട്സ്മാൻ സ്പിരിറ്റിന് നിരക്കാത്ത പ്രവൃത്തിയാണ് പരാഗിന്‍റെ ഭാഗത്തുനിന്നുണ്ടായതെന്ന് ചൂണ്ടിക്കാട്ടി ആരാധകർ രൂക്ഷമായ വിമർശനമാണ് ഉയർത്തുന്നത്. 15കാരന്‍ വൈഭവ് സൂര്യവംശി അടക്കമുള്ള യുവതാരങ്ങള്‍ക്ക് ക്യാപ്റ്റൻ എന്ത് മാതൃകയാണ് കാട്ടുന്നതെന്നും ആരാധകര്‍ ചോദിക്കുന്നു.

 

വേപ്പിംഗിനെക്കുറിച്ച് ഐപിഎല്ലിൽ പ്രത്യേകം നിയമങ്ങൾ നിലവിലില്ലെങ്കിലും, സ്റ്റേഡിയത്തിനകത്തും ഡ്രസ്സിങ് റൂമിലും പുകയിലയോ അനുബന്ധ ഉൽപ്പന്നങ്ങളോ ഉപയോഗിക്കുന്നത് ബിസിസിഐയുടെ ആരോഗ്യ-സുരക്ഷാ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ഇതിനുമുമ്പ് ഇതേ സീസണിൽ രാജസ്ഥാൻ റോയൽസ് ടീം മാനേജർ റോമി ഭിന്ദറിന് മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 1 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. സമാനമായ അച്ചടക്ക നടപടി ക്യാപ്റ്റനായ പരാഗിന് എതിരെയും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചന.

 

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് ചേക്കേറിയതോടെയാണ് രാജസ്ഥാൻ റോയൽസ് നായകസ്ഥാനം 24-കാരനായ പരാഗിലെത്തിയത്. എന്നാൽ സീസണിൽ ബാറ്റിംഗിൽ മികച്ച പ്രകടനം നടത്താൻ താരത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഈ മത്സരത്തിന് മുമ്പ് വരെ ഏഴ് ഇന്നിംഗ്‌സുകളിൽ നിന്ന് വെറും 81 റൺസ് മാത്രമാണ് താരം നേടിയത്. മോശം ഫോമിന് പിന്നാലെ അച്ചടക്ക ലംഘനം കൂടി പുറത്തുവന്നത് താരത്തിന് വലിയ തിരിച്ചടിയാണ്. ഓഫ് ഫീൽഡ് വിവാദങ്ങൾക്കിടയിലും പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് തകർപ്പൻ ജയം സ്വന്തമാക്കി. പരാഗ് പുറത്തായശേഷം അവസാന ഓവറുകളിൽ ഡൊണാവൻ ഫെരേര (52*), ശുഭം ദുബെ (31) എന്നിവരുടെ വെടിക്കെട്ട് പ്രകടനമാണ് റോയൽസിന് ജയം സമ്മാനിച്ചത്. ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്താൻ രാജസ്ഥാന് സാധിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒടുവില്‍ പഞ്ചാബ് വീണു, സീസണിലെ ആദ്യ തോല്‍വി, വൈഭവ്-ജയ്സ്വാള്‍ വെടിക്കെട്ടില്‍ രാജസഥാന് തകര്‍പ്പൻ ജയം
സ്റ്റോയിനിസ് ഷോ, അവസാന 2 ഓവറിൽ 41 റൺസ്; രാജസ്ഥാനെതിരെ കൂറ്റൻ സ്കോർ പടുത്തുയർത്തി പഞ്ചാബ്, ലക്ഷ്യം 223 റണ്‍സ്