ചരിത്രത്തിന്‍റെ ഭാഗമാകാന്‍ രൂപ; ക്രിക്കറ്റ് അസോസിയേഷന്‍റെ തലപ്പത്തേക്ക് എന്‍ ശ്രീനിവാസന്‍റെ മകള്‍

Published : Sep 22, 2019, 12:55 PM IST
ചരിത്രത്തിന്‍റെ ഭാഗമാകാന്‍ രൂപ; ക്രിക്കറ്റ് അസോസിയേഷന്‍റെ തലപ്പത്തേക്ക് എന്‍ ശ്രീനിവാസന്‍റെ മകള്‍

Synopsis

രാജ്യത്തെ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് ആകുന്ന ആദ്യ വനിതയാണ് രൂപ. ഇതാദ്യമായിട്ടാണ് രൂപ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഏതെങ്കിലും അധികാര സ്ഥാനത്ത് എത്തുന്നത്. ഐ പി എല്‍ ഒത്തുകളി വിവാദത്തില്‍ സംശയത്തിന്‍റെ നിഴലിലായിരുന്ന ഗുരുനാഥ് മെയ്യപ്പന്‍റെ ഭാര്യയാണ് രൂപ


ചെന്നൈ: ഐ പി എല്‍ ഒത്തുകളി വിവാദത്തില്‍ സംശയത്തിന്‍റെ നിഴലിലായിരുന്ന ഗുരുനാഥ് മെയ്യപ്പന്‍റെ ഭാര്യ രൂപ ഗുരുനാഥ് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് ആകും. ബി സി സി ഐ പ്രസിഡണ്ടും ഐ സി സി ചെയര്‍മാനുമായിരുന്ന എന്‍ ശ്രീനിവാസന്‍റെ മകളാണ് രൂപ. രാജ്യത്തെ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് ആകുന്ന ആദ്യ വനിതയാണ് രൂപ. 

ഇതാദ്യമായിട്ടാണ് രൂപ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഏതെങ്കിലും അധികാര സ്ഥാനത്ത് എത്തുന്നത്. വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ്. തമിഴ്‌നാട് ക്രിക്കറ്റ് ഭരണത്തിലെ അവസാന വാക്കായിരുന്നു എന്‍ ശ്രീനിവാസന്‍. വര്‍ഷങ്ങളോളം സംഘടനയുടെ തലപ്പത്തിരുന്ന ശ്രീനിവാസന് പക്ഷേ ബി സി സി ഐയുടെ വിലക്കുള്ളത് കൊണ്ട് മത്സരിക്കാനാവില്ല. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'കളി കാണാൻ 4 വിഐപി ടിക്കറ്റ് വേണം', ഐപിഎൽ ടിക്കറ്റിനായി കർണാടക നിയമസഭയിൽ ഭരണ-പ്രതിപക്ഷ ബഹളം
വാക്ക് പാലിച്ച് ഹാർദിക്, ലോകകപ്പ് വിജയത്തിന് പിന്നാലെ വാംഖഡെയിലെ ഗ്രൗണ്ട് സ്റ്റാഫിന് 10 ലക്ഷം രൂപ വീതം സമ്മാനം