അപ്രതീക്ഷിതം; ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് പാഡഴിച്ച് ഡുമിനി!

Published : May 05, 2019, 06:11 PM ISTUpdated : May 05, 2019, 06:12 PM IST
അപ്രതീക്ഷിതം; ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് പാഡഴിച്ച് ഡുമിനി!

Synopsis

എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കായി ടി20 ക്രിക്കറ്റിലും വിവിധ ലീഗുകളിലും ഡുമിനി തുടര്‍ന്നും കളിക്കും.

കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ ജെ പി ഡുമിനി ആഭ്യന്തര ക്രിക്കറ്റ് മതിയാക്കി. ഡുമിനിയുടെ ടീമായ കേപ് കോബ്രാസ് പരിശീലകന്‍ ആഷ്‌വെല്‍  പ്രിന്‍സ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കായി ടി20 ക്രിക്കറ്റിലും വിവിധ ലീഗുകളിലും ഡുമിനി തുടര്‍ന്നും കളിക്കും. 2019 ലോകകപ്പിന് ശേഷം ഏകദിനത്തില്‍ നിന്ന് വിരമിക്കുമെന്ന് ഡുമിന് നേരത്തെ വ്യക്തമാക്കിയിരുന്നു. 

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കോബ്രാസിനായി കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡുമിനി കളിച്ചിരുന്നില്ല. എന്നാല്‍ കോബ്രാസിന്‍റെ ലിസ്റ്റ് എ മത്സരങ്ങളില്‍ കളിച്ചിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 17-ാം വയസില്‍ ഹെര്‍ഷലേ ഗിബ്‌സ്, ഗാരി കിര്‍സ്റ്റന്‍, ജൊനാഥന്‍ ട്രോട്ട്, പോള്‍ ആദംസ് എന്നിവരടങ്ങിയ ടീമിനൊപ്പമായിരുന്നു അരങ്ങേറ്റം. 

ഫസ്റ്റ് ക്ലാസില്‍ 108 മത്സരങ്ങളില്‍ 20 സെഞ്ചുറിയും രണ്ട് ഇരട്ട സെഞ്ചുറിയുമടക്കം 6,774 റണ്‍സ് നേടി.  260 ആണ് ഉയര്‍ന്ന സ്‌കോര്‍. ലിസ്റ്റ് എ മത്സരങ്ങളില്‍ 38.78 ശരാശരിയില്‍ 7,408 റണ്‍സും സ്വന്തമാക്കി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇന്ത്യ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത് ടി20-ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തോടെ; ടെസ്റ്റില്‍ തിരിച്ചടി
ആറ് മാസത്തിനിടെ 146 മത്സരങ്ങള്‍; 2026ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ കാത്തിരിക്കുന്നത് ടി20 പൂരം