SA vs IND : ഇന്ത്യക്കെതിരെ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്; ഇന്ത്യന്‍ യുവതാരം അരങ്ങേറ്റത്തിന്

Published : Jan 19, 2022, 01:43 PM IST
SA vs IND : ഇന്ത്യക്കെതിരെ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്; ഇന്ത്യന്‍ യുവതാരം അരങ്ങേറ്റത്തിന്

Synopsis

മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ഏകദിനമാണ് ഇന്ന് നടക്കുന്നത്. നേരത്തെ, ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക 2-1ന് സ്വന്തമാക്കിയിരുന്നു. 

പാള്‍ : ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബവൂമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ഏകദിനമാണ് ഇന്ന് നടക്കുന്നത്. നേരത്തെ, ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക 2-1ന് സ്വന്തമാക്കിയിരുന്നു. 

ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ ഇന്ത്യക്കായി ഏകദിന ജേഴ്‌സിയില്‍ അരങ്ങേറ്റം നടത്തും. ഇതോടെ സൂര്യകുമാര്‍ യാദവ് പുറത്തായി. ശ്രേയസ് അയ്യരാണ് നാലാം നമ്പറില്‍. വെങ്കടേഷിനെ കൂടാതെ ഷാര്‍ദുല്‍ ഠാക്കൂറും ഓള്‍റൗണ്ടറായി ടീമിലെത്തി. ആര്‍ അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ സ്പിന്നര്‍മാരായി ടീമിലെത്തി. 

ടീം ഇന്ത്യ: ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുമ്ര, യൂസ്‌വേന്ദ്ര ചാഹല്‍.

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക്, ജന്നെമന്‍ മലാന്‍, എയ്ഡന്‍ മാര്‍ക്രം തെംബ ബവൂമ, റാസി വാന്‍ ഡര്‍ ഡസ്സന്‍, ഡേവിഡ് മില്ലര്‍, ആന്‍ഡിനെ ഫെഹ്ലുക്വായോ, മാര്‍കോ ജാന്‍സണ്‍, കേശവ് മഹാരാജ്, തബ്രൈസ് ഷംസി, ലുംഗി എന്‍ഗി.

PREV
Read more Articles on
click me!

Recommended Stories

റെക്കോര്‍ഡുകളുടെ മാല തീര്‍ത്ത് വിരാട് കോലി; ഇതിഹാസങ്ങള്‍ ഇനി ഇന്ത്യന്‍ താരത്തിന് പിന്നില്‍
ആഷസ് ടെസ്റ്റ്: മൈക്കല്‍ നെസറിന് അഞ്ച് വിക്കറ്റ്, ഓസീസിന് 65 റണ്‍സ് വിജയലക്ഷ്യം