
കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക കേപ്ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം 60 ഓവറിനുള്ളില്‍ ഇരു ടീമുകളുടേതുമായി 20 വിക്കറ്റുകള്‍ വീണതോടെ പിച്ചിനെ പിച്ചിച്ചീന്തി ആരാധകര്‍. ഇന്ത്യയിലെ സ്പിന്‍ പിച്ചുകളില്‍ സ്പിന്നര്‍മാര്‍ വിക്കറ്റ് വീഴ്ത്തുമ്പോള്‍ ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലുമുള്ള മുന്‍ താരങ്ങളും മാധ്യമങ്ങളും ബഹളമുണ്ടാക്കുമെങ്കിലും ഇപ്പോഴവര്‍ക്ക് ഒന്നും മിണ്ടാനില്ലെന്ന് ആരാധകര്‍ പറയുന്നു.
കേപ്ടൗണ്‍ ടെസ്റ്റിന്‍റെ ആദ്യ ദിനം മാത്രം 23 വിക്കറ്റുകളാണ് നിലംപൊത്തിയത്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 55 റണ്‍സില്‍ അവസാനിച്ചപ്പോള്‍ ഇന്ത്യക്ക് 153 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യക്ക് അവസാന ആറ് വിക്കറ്റുകള്‍ ഒറ്റ റണ്‍ പോലും കൂട്ടിച്ചേര്‍ക്കാതെയാണ് നഷ്ടമായത്.
98 റണ്‍സ് കടവുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ദക്ഷിണാഫ്രിക്കക്ക് 62 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്. ഇരു ടീമിലുമായി കേശവ് മഹാരാജും രവീന്ദ്ര ജഡേജയും ഉണ്ടെങ്കിലും രണ്ടുപേരും ആദ്യ ഇന്നിംഗ്സില്‍ ഒറ്റ പന്തുപോലും എറിഞ്ഞില്ല. വീണ 23 വിക്കറ്റുകളും സ്വന്തമാക്കിയതാകട്ടെ പേസര്‍മാരുമാണ്.
ഇന്ത്യയിലെ സ്പിന്‍ പിച്ചുകളില്‍ സ്പിന്നര്‍മാര്‍ വിക്കറ്റ് വീഴ്ത്തുമ്പോള്‍ മാത്രം വിദേശ മാധ്യമങ്ങളും ആരാധകരും പിച്ചിനെ കുറ്റം പറയുകയും പേസര്‍മാര്‍ വിക്കറ്റ് വീഴ്ത്തുമ്പോള്‍ ഒന്നും മിണ്ടാതിരിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നാണ് ആരാധകരുടെ പക്ഷം. കേപ്ടൗണ്ട ടെസ്റ്റ് മിക്കവാറും രണ്ട് ദിവസം കൊണ്ട് പൂര്‍ത്തിയാവുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
ആദ്യദിനം 58.1 ഓവറിലാണ് ഇരു ടീമുകളിലുമായി 20 വിക്കറ്റുകള്‍ വീണത്. രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ദക്ഷിണാഫ്രിക്കക്ക്17 ഓവറിനുള്ളില്‍ 62 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!