
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ വാണ്ടറേഴ്സ് ക്രിക്കറ്റ് ടെസ്റ്റില്‍SA vs IND) ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെന്ന നിലയിലാണ്. 24 റണ്‍സോടെ രവിചന്ദ്ര അശ്വിനും(R Ashwin) 13 റണ്‍സുമായി റിഷഭ് പന്തും(Rishabh Pant) ക്രീസില്‍. ദക്ഷിണാഫ്രിക്കക്കായി മാര്‍ക്കോ ജാന്‍സണും ഡുനേന്‍ ഒലിവറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയില്‍ ലഞ്ചിന് പരിഞ്ഞ ഇന്ത്യയെ ക്യാപ്റ്റന്‍ കെ എല്‍ രാഹുലും ഹനുമാ വിഹാരിയും ചേര്‍ന്ന് കരകയറ്റുമെന്ന് പ്രതീക്ഷിച്ചെങ്കിലും ലഞ്ചിനുശേഷം ഇരുവരും പുറതതായത് ഇന്ത്യക്ക് തിരിച്ചടിയായി. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍(Mayank Agarwal), ചേതേശ്വര്‍ പൂജാര(Cheteshwar Pujara), അജിങ്ക്യാ രഹാനെ(Ajinkya Rahane), എന്നിവരുടെ വിക്കറ്റുകള്‍ ലഞ്ചിന് മുമ്പും ഹനുമാ വിഹാരിയുടെ(Hanuma Vihari). കെ എല്‍ രാഹുല്‍(KL Rahul) എന്നിവരുടെ വിക്കറ്റുകള്‍ ലഞ്ചിനുശേഷവും ഇന്ത്യക്ക് നഷ്ടമായി.
തുടക്കം ഗംഭീരം, പിന്നെ കൂട്ടത്തകര്‍ച്ച
ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവത്തില്‍ നായകനായി ആദ്യ ടെസ്റ്റിനിറങ്ങിയ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് ഇന്ത്യക്ക് മോശമല്ലാത്ത തുടക്കമാണ് നല്‍കിയത്. പേസും ബൗണ്‍സുമുള്ള പിച്ചില്‍ ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 36 റണ്‍സടിച്ചു. രാഹുല്‍ പ്രതിരോധിച്ചു നിന്നപ്പോള്‍ കൂടുതല്‍ ആക്രമിച്ചു കളിച്ചത് മായങ്ക് ആയിരുന്നു. എന്നാല്‍ 26 റണ്‍സെടുത്ത മായങ്കിനെ മാര്‍ക്കോ ജാന്‍സണ്‍ വിക്കറ്റ് കീപ്പര്‍ വെറേനെയുടെ കൈളിലെത്തിച്ചതിന് പിന്നാലെ ഇന്ത്യയുടെ തകര്‍ച്ചയും തുടങ്ങി.
വീണ്ടും വീണ്ടും നിരാശപ്പെടുത്തി പൂജാര, രഹാനെ
മായങ്കിന് പകരമെത്തിയ ചേതേശ്വര്‍ പൂജാര 33 പന്തുകള്‍ തടുത്തിട്ടെങ്കിലും മൂന്ന് റണ്‍സുമായി മടങ്ങി. ഓഫ് സ്റ്റംപിന് പുറത്തുപോയ ഒലിവറിന്‍റെ പന്തില്‍ ബാറ്റുവെച്ച രഹാനെ സ്ലിപ്പില്‍ ബാവുമക്ക് ക്യാച്ച് നല്‍കി മടങ്ങി. പിന്നീടെത്തിയ അജിങ്ക്യാ രഹാനെക്ക് ഒരു പന്തിന്‍റെ ആയുസെ ഉണ്ടായിരുന്നുള്ളു. ഒലിവറിന്‍റെ ആദ്യ പന്തില്‍ തന്നെ ഗള്ളിയില്‍ കീഗാന്‍ പീറ്റേഴ്സണ് ക്യാച്ച് നല്‍കി രഹാനെയും മടങ്ങിയതോടെ ഇന്ത്യ 49-3ലേക്ക് കൂപ്പുകുത്തി. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ചാണ് രഹാനെയും പൂജാരയും പുറത്തായത്.
രക്ഷാപ്രവര്‍ത്തനവുമായി രാഹുലും വിഹാരിയും
കൂട്ടത്തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ പിടിച്ചു നിര്‍ത്തിയത് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്‍റെയും കോലിയുടെ പകരക്കാരനായി എത്തിയ ഹനുമാ വിഹാരിയുടെയും അവസരോചിത ബാറ്റിംഗായിരുന്നു. തുടക്കത്തില്‍ പ്രതിരോധിച്ചു നിന്ന രാഹുല്‍ പതുക്കെ ഗിയര്‍ മാറ്റിയതോടെ ഇന്ത്യ സ്കോര്‍ ബോര്‍ഡിന് അനക്കം വെച്ചു. തുടക്കത്തില്‍ ബാവുമ കൈവിട്ട വിഹാരിയും മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറി. എന്നാല്‍ ലഞ്ചിനുശേഷം സ്കോര്‍ 91ല്‍ നില്‍ക്കെ വിഹാരിയെ വീഴ്ത്തി കാഗിസോ റബാഡ ഇന്ത്യക്ക് അടുത്ത പ്രഹരമേല്‍പ്പിച്ചു. വാന്‍ഡര്‍ ഡസ്സന്‍ ആണ് മനോഹരമായ ക്യാച്ചിലൂടെ വിഹാരിയുടെ ചെറുത്തു നില്‍പ്പ് അവസാനിച്ചിച്ചത്.
രാഹുലും വീണു
റിഷഭ് പന്തുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കുമെന്ന് പ്രതീക്ഷ നല്‍കിയ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെയും പിച്ചിലെ ബൗണ്‍സ് ചതിച്ചു. അര്‍ധസെഞ്ചുറി പിന്നിട്ടതിന് പിന്നാലെ മാര്‍ക്കോ ജാന്‍സന്‍റെ ഷോര്‍ട്ട് ബോളില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച രഹാുല്‍(50) ബൗണ്ടറിയില്‍ കാഗിസോ റബാഡയുടെ മനോഹരമായ ക്യാച്ചില്‍ ഒതുങ്ങി. രാഹുല്‍ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ 116 റണ്‍സെ ഉണ്ടായിരുന്നുള്ളു. ഏഴാമനായി ക്രീസിലെത്തിയ ആര്‍ അശ്വിന്‍ തകര്‍പ്പന്‍ ഷോട്ടുകളുമായി നല്ല തുടക്കമിട്ടതോടെ ഇന്ത്യ ചായക്ക് പിരിയുമ്പോള്‍ 146ല്‍ എത്തി. 21 പന്തില്‍ നാലു ബൗണ്ടറിയടക്കമാണ് അശ്വിന്‍ 24 റണ്‍സുമായി ക്രീസിലുള്ളത്.
കോലിയില്ലാതെ ഇന്ത്യ
വാണ്ടറേഴ്‌സില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ കെ എല്‍ രാഹുല്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ നായകന്‍ വിരാട് കോലിയില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. കോലി അടുത്ത ടെസ്റ്റില്‍ കളിക്കുമെന്നാണ് പ്രതീക്ഷയെന്ന് രാഹുല്‍ ടോസ് വേളയില്‍ വ്യക്തമാക്കി. കോലിക്ക് പകരം ഹനുമാ വിഹാരി പ്ലേയിംഗ് ഇലവനിലെത്തിയതാണ് ഇന്ത്യന്‍ ടീമിലെ ഏക മാറ്റം. അതേസമയം ദക്ഷിണാഫ്രിക്കന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്.
ടീം ഇന്ത്യ: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!