Virat Kohli Record: സച്ചിനെയും പിന്നിലാക്കി കോലി, റണ്‍വേട്ടയില്‍ ചരിത്രനേട്ടം

By Web TeamFirst Published Jan 19, 2022, 8:25 PM IST
Highlights

രാജ്യാന്തര ക്രിക്കറ്റിലെ കണക്കെടുത്താല്‍ വിദേശത്ത് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റര്‍ മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയാണ്. 149 മത്സരങ്ങളില്‍ 5518 റണ്‍സ്. 132 മത്സരങ്ങളില്‍ 5090 റണ്‍സെടുത്ത് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിനെയും കോലി ഇന്ന് പിന്നിലാക്കി.

ജൊഹാനസ്ബര്‍ഗ്: ഏകദിന റണ്‍വേട്ടയില്‍ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ട് വിരാട് കോലി(Virat Kohli). ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ(SA vs IND) ആദ്യ മത്സരത്തില്‍ 11 റണ്‍സെടുത്തതോടെ കോലി ഏകദിനങ്ങളില്‍ വിദേശത്ത് ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി ഏകദിന ടീമില്‍ ബാറ്റര്‍ മാത്രമായി ഇറങ്ങിയ കോലി 108 മത്സരങ്ങളില്‍ നിന്ന് 5066 റണ്‍സെടുത്താണ് ഏകദിന റണ്‍വേട്ടയില്‍ വിദേശത്തും ഇന്ത്യയുടെ കിംഗായത്.

വിദേശത്ത് കോലിയെക്കാള്‍ 39 മത്സരങ്ങള്‍ അധികം കളിച്ച സച്ചിന്‍ 147 മത്സരങ്ങളില്‍ നിന്നാണ് 5065 റണ്‍സെടുത്തത്. 145 മത്സരങ്ങളില്‍ 4520 റണ്‍സെടുത്ത എം എസ് ധോണിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 117 മത്സരങ്ങളില്‍ 3998 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡ് നാലാമതും 110 മത്സരങ്ങളില്‍ 3468 റണ്‍സെടുത്തിട്ടുള്ള സൗരവ് ഗാംഗുലി അഞ്ചാമതുമാണ്.

രാജ്യാന്തര ക്രിക്കറ്റിലെ കണക്കെടുത്താല്‍ വിദേശത്ത് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റര്‍ മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയാണ്. 149 മത്സരങ്ങളില്‍ 5518 റണ്‍സ്. 132 മത്സരങ്ങളില്‍ 5090 റണ്‍സെടുത്ത് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിനെയും കോലി ഇന്ന് പിന്നിലാക്കി.

കഴിഞ്ഞ രണ്ടുവര്‍ഷമായി രാജ്യാന്തര സെഞ്ചുറി ഇല്ലെങ്കിലും ഏകദിന ക്രിക്കറ്റില്‍ സച്ചിന് പോലും സ്വന്തമാക്കാനാവാത്ത റെക്കോര്‍ഡുകള്‍ ഇപ്പോള്‍ കോലിയുടെ പേരിലുണ്ട്. കരിയറില്‍ 43 ഏകദിന സെഞ്ചറികള്‍ നേടിയിട്ടുള്ള കോലി ഇതില്‍ 20 ഉം നേടിയത് വിദേശത്താണ്. 24 വര്‍ഷം നീണ്ട കരിയറില്‍ 49 ഏകദിന സെഞ്ചുറികളുള്ള സച്ചിന് പോലും 12 സെഞ്ചുറികള്‍ മാത്രമാണ് വിദേശത്തുള്ളത്.  റിക്കി പോണ്ടിംഗിനും കുമാര്‍ സംഗക്കാരക്കും വിദേശത്ത് 10 സെഞ്ചുറികള്‍ വീതമുണ്ട്.\

click me!