Ranji Trophy : കേരളത്തെ സച്ചിന്‍ ബേബി നയിക്കും, വിഷ്ണു വിനോദ് വൈസ് ക്യാപ്റ്റന്‍; സാധ്യത ഇലവനില്‍ ശ്രീശാന്തും

By Web TeamFirst Published Dec 26, 2021, 12:42 PM IST
Highlights

പരിക്കിന്റെ പിടിയില്‍ നില്‍ക്കുന്ന റോബിന്‍ ഉത്തപ്പ ടീമിലില്ല. അതേസമയം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് അസ്ഹറുദ്ദീനെ രഞ്ജി ടീമില്‍ നിന്ന് ഒഴിവാക്കി. നിശ്ചിത ഓവര്‍ ടൂര്‍ണമെന്റുകളില്‍ താരം ഫോംഔട്ടായിരുന്നു.

തിരുവനന്തപുരം: രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ സച്ചിന്‍ ബേബി (Sachin Baby) നയിക്കും. വിഷ്ണു വിനോദാണ് (Vishnu Vinod) വൈസ് ക്യാപ്റ്റന്‍. 28 അംഗ ടീമില്‍ വെറ്ററന്‍ പേസര്‍ എസ് ശ്രീശാന്തും (S Sreesanth) ഇടം നേടിയിട്ടുണ്ട്. സയ്യിദ് മുഷ്താഖ് അലി, വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ സഞ്ജു സാംസണാണ് നയിച്ചിരുന്നത്.  

പരിക്കിന്റെ പിടിയില്‍ നില്‍ക്കുന്ന റോബിന്‍ ഉത്തപ്പ ടീമിലില്ല. അതേസമയം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് അസ്ഹറുദ്ദീനെ രഞ്ജി ടീമില്‍ നിന്ന് ഒഴിവാക്കി. നിശ്ചിത ഓവര്‍ ടൂര്‍ണമെന്റുകളില്‍ താരം ഫോംഔട്ടായിരുന്നു. കെ എം ആസിഫും ടീമിലില്ല. അതേസമയം, ശ്രീശാന്ത് എട്ട് വര്‍ഷങ്ങള്‍ക്ക്് ശേഷമാണ് ഫസ്റ്റ് ക്ലാസ് മത്സരം കളിക്കാനെത്തുന്നത്. 2013ലാണ് ശ്രീശാന്ത് അവസാനമായി ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത്. 

കഴിഞ്ഞ വര്‍ഷം കേരളത്തിന്റെ വിജയ് ഹസാരെ ട്രോഫി ടീമിലും സയിദ് മുഷ്താഖ് അലി ടീമിലും ഇടംപിടിച്ചിരുന്നു. എന്നാല്‍ ഇത്തവണ ടീമില്‍ നിന്ന് പുറത്തായി. രഞ്ജി ട്രോഫിയില്‍ എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് കേരളം. പശ്ചിമ ബംഗാള്‍, വിദര്‍ഭ, രാജസ്ഥാന്‍, ഹരിയാന, ത്രിപുര എന്നീ ടീമുകളാണ് കേരളത്തിനൊപ്പം ഗ്രൂപ്പ് ബിയിലുള്ളത്. ബംഗളൂരുവിലായിരിക്കും കേരളത്തിന്റെ മത്സരങ്ങള്‍. ജനുവരി 13നാണ് ആദ്യ മത്സരം.

കേരളത്തിന്റെ സാധ്യതാ ടീം: സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, ആനന്ദ് കൃഷ്ണന്‍, റോഹന്‍ കുന്നുമ്മേല്‍, വത്സല്‍ ഗോവിന്ദ്, രാഹുല്‍ പി, സല്‍മാന്‍ നിസാര്‍, സഞ്ജു സാംസണ്‍, ജലജ് സക്സേന, സിജിമോന്‍ ജോസഫ്, അക്ഷയ് കെ സി, മിഥുന്‍ എസ്, ബെസില്‍ എന്‍പി, നിധീഷ് എംഡി, മനു കൃഷ്ണന്‍, ബേസില്‍ തമ്പി, ഫനൂസ് എഫ്, എസ് ശ്രീശാന്ത്, അക്ഷയ് ചന്ദ്രന്‍, വരുണ്‍ നയനാര്‍, ആനന്ദ് ജോസഫ്, വിനൂപ് മനോഹരന്‍, അരുണ്‍ എം, വൈശാഖ് ചന്ദ്രന്‍.

click me!