
മുംബൈ: ഇതിഹാസ താരങ്ങളായ സച്ചിൻ ടെൻഡുൽക്കറും ബ്രയൻ ലാറയും വീണ്ടും നേർക്കുനേർ പോരിനിറങ്ങുന്നു. മാർച്ച് ഏഴിന് മുംബൈയിലാണ് ഇന്ത്യ ലെജൻഡ്സ്, വിൻഡീസ് ലെജൻഡ്സ് മത്സരം. റോഡ് സേഫ്റ്റി വേൾഡ് പരമ്പരയിലാണ് ഇതിഹാസ താരങ്ങൾ ഏറ്റുമുട്ടുന്നത്. റോഡ് സുരക്ഷയെക്കുറിച്ച് ബോധവല്‍ക്കരണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്.
പതിനൊന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ, വെസ്റ്റിന്‍ഡീസ്, ഓസ്‌ട്രേലിയ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക ടീമുകളിലെ മുന്‍ താരങ്ങളാണ് കളിക്കുക. മാർച്ച് 22 ന് മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് ഫൈനൽ. സച്ചിൻ നയിക്കുന്ന ഇന്ത്യൻ ലജൻഡ്സിൽ വിരേന്ദർ സെവാഗ്, യുവരാജ് സിംഗ്, സഹീര്‍ ഖാന്‍ തുടങ്ങിയവരുമുണ്ടാകും.
ശിവ്‌നരൈൻ ചന്ദർപോൾ, ബ്രെറ്റ് ലീ, ബ്രാഡ് ഹോഡ്ജ്, ജോണ്ടി റോഡ്‌സ്, മുത്തയ്യ മുരളീധരന്‍, തിലകരത്‌നെ ദില്‍ഷന്‍, അജന്ത മെന്‍ഡിസ് തുടങ്ങിയ താരങ്ങളും മത്സരത്തിനെത്തും. വൈകിട്ട് ഏഴിന് തുടങ്ങുന്ന മത്സരങ്ങുടെ മാച്ച് കമ്മീഷണർ സുനിൽ ഗാവസ്കറാണ്.കഴിഞ്ഞയാഴ്ച സച്ചിനും ലാറയും ഓസ്ട്രേലിയയിലെ ചാരിറ്റി മത്സരത്തിൽ ഒരുമിച്ച് കളിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!