അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ കയ്യാങ്കളി; താരങ്ങളെ വിമര്‍ശിച്ച് സച്ചിനും

By Web TeamFirst Published Feb 24, 2020, 3:55 PM IST
Highlights

മത്സരശേഷം മൈതാനത്ത് ഏറ്റുമുട്ടലിന്‍റെ വക്കിലെത്തിയ ഇരു ടീമുകളിലെയും താരങ്ങള്‍ക്ക് ഐസിസി താക്കീത് നല്‍കിയിരുന്നു

മുംബൈ: ഐസിസി അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ- ബംഗ്ലാദേശ് താരങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായതിനെ അപലപിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. മത്സരശേഷം മൈതാനത്ത് ഏറ്റുമുട്ടലിന്‍റെ വക്കിലെത്തിയ ഇരു ടീമുകളിലെയും താരങ്ങള്‍ക്ക് ഐസിസി താക്കീത് നല്‍കിയിരുന്നു. 

Read more: അണ്ടര്‍-19 ലോകകപ്പിലെ വിശ്വവിജയത്തിനുശേഷം ഇന്ത്യ-ബംഗ്ലാദേശ് താരങ്ങള്‍ തമ്മില്‍ ഗ്രൗണ്ടില്‍ കൈയാങ്കളി

'വൈകാരിക ക്ഷോഭം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം, ലോകം എല്ലാം കാണുന്നുണ്ട് എന്ന് മറക്കരുത്. വാക്കുകള്‍ കൊണ്ട് പോരാടുന്നതും മോശം പ്രയോഗങ്ങള്‍ നടത്തുന്നതും നിങ്ങള്‍ മൈതാനത്ത് അഗ്രസീവ് ആണെന്ന് തെളിയിക്കില്ല. അക്രമണോത്സുകത മത്സരത്തിലാണ് കാട്ടേണ്ടത്. ബാറ്റിംഗിലും ബൗളിംഗിലും പുറത്തെടുക്കുന്ന അക്രമണോത്സുകത ടീമിന് ഗുണം ചെയ്യും. ഇതിനെ മറികടക്കുന്നതാവരുത് ഒരു താരത്തിന്‍റെയും പ്രവര്‍ത്തി' എന്നും ഇതിഹാസം വ്യക്തമാക്കി. 

Read more: അണ്ടർ 19 ലോകകപ്പിലെ മോശം പെരുമാറ്റം; ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് മുന്‍ നായകര്‍

ഫൈനലിലെ താരങ്ങളുടെ പെരുമാറ്റം വിവാദമായതിന് പിന്നാലെ ഐസിസി നടപടി സ്വീകരിക്കുകയായിരുന്നു. ബംഗ്ലാദേശ് കളിക്കാരായ തൗഹിദ് ഹൃദോയ്, ഷമിം ഹൊസൈന്‍, റാകിബുള്‍ ഹസന്‍ എന്നിവരെയാണ് പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.21 ലംഘിച്ചതിന് താക്കീത് ചെയ്തത്. ഇന്ത്യന്‍ താരങ്ങളായ ആകാശ് സിംഗ്, രവി ബിഷ്‌ണോയ് എന്നിവരെയും ഇതേ വകുപ്പുപ്രകാരം താക്കീത് ചെയ്തു. ഇതിനുപുറമെ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 ലംഘിച്ചതിന് രവി ബിഷ്‌ണോയ്‌ക്കെതിരെ കുറ്റവും ചുമത്തിയിട്ടുമുണ്ട്.

Read more: ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി; കൗമാര ലോകകപ്പില്‍ മുത്തമിട്ട് ബംഗ്ല കുട്ടി കടുവകള്‍

click me!