കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപ സംഭാവന ചെയ്ത് സച്ചിൻ

By Web TeamFirst Published Apr 30, 2021, 11:27 AM IST
Highlights

കോവിഡ്-19നെതിരെ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ സച്ചിന്‍ പറയുന്നു. നേരത്തെ കോവിഡ് മുക്തരായവര്‍ പ്ലാസ്മ ദാനം ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

മുംബൈ: വിമർശനങ്ങൾക്കൊടുവിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്ത് സച്ചിൻ ടെൻഡുൽക്കർ. മിഷന്‍ ഓക്‌സിജന്‍' പദ്ധതിയിലേക്ക് ഒരു കോടി രൂപയാണ് സംഭാവന ചെയ്തത്.കോവിഡ് ആശുപത്രികളിലേക്ക് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇറക്കുമതി ചെയ്യാനാണ് ഈ പണം ഉപയോഗിക്കുക.

കോവിഡ്-19നെതിരെ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ സച്ചിന്‍ പറയുന്നു. നേരത്തെ കോവിഡ് മുക്തരായവര്‍ പ്ലാസ്മ ദാനം ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

pic.twitter.com/7053Bcl1Zf

— Mission Oxygen India (@india_oxygen)

സച്ചിനൊപ്പം രാജസ്ഥാൻ റോയൽസ് ഏഴ് കോടി രൂപയും ഡൽഹി ക്യാപിറ്റൽസ് ഒന്നര കോടി രൂപയും സംഭാവന നൽകി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!