പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ സിംബാബ്‌വെ തകര്‍ന്നു; സന്ദര്‍ശകര്‍ക്ക് മികച്ച തുടക്കം

By Web TeamFirst Published Apr 29, 2021, 8:49 PM IST
Highlights

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സിംബാബ്‌വെയെ നാല് വിക്കറ്റ് വീതം നേടിയ ഷഹീന്‍ അഫ്രീദി, ഹാസന്‍ അലി എന്നിവരാണ് തകര്‍ത്തത്. റോയ് കയെ (48) മാത്രമാണ് സിംബാബ്‌വെ നിരയില്‍ പിടിച്ചുനിന്നത്.
 

ഹരാരെ: പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ സിംബാബ്‌വെയുടെ ഒന്നാം ഇന്നിങ്‌സ് 176ന് അവസാനിച്ചു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സിംബാബ്‌വെയെ നാല് വിക്കറ്റ് വീതം നേടിയ ഷഹീന്‍ അഫ്രീദി, ഹാസന്‍ അലി എന്നിവരാണ് തകര്‍ത്തത്. റോയ് കയെ (48) മാത്രമാണ് സിംബാബ്‌വെ നിരയില്‍ പിടിച്ചുനിന്നത്. മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന്‍ വിക്കറ്റ് നഷ്ടമില്ലാതെ 103 റണ്‍സെടുത്തിട്ടുണ്ട്.

റോയ്ക്ക് പുറമെ മില്‍ട്ടണ്‍ ഷുംഭ (27), ഡൊണാള്‍ഡ് തിരിപാനോ (28) എന്നിവര്‍ മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. പരിക്കിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ബ്രണ്ടന്‍ ടെയ്‌ലര്‍ക്ക് (5) തിളങ്ങാനായില്ല. സീന്‍ വില്യംസിന് പകരം ടീമിനെ നയിക്കുന്നതും ടെയ്‌ലറാണ്. അഫ്രീദി, ഹാസന്‍ അലി എന്നിവര്‍ക്ക് പുറമെ നൗമാന്‍ അലി ഒരു വിക്കറ്റ് വീഴ്ത്തി. 

മറുപടി ബാറ്റിങ്ങില്‍ ആബിദ് അലി (56)- ഇമ്രാന്‍ ബട്ട് (43) എന്നിവര്‍ തകര്‍പ്പന്‍ തുടക്കമാണ് പാകിസ്ഥാന് നല്‍കിയത്. ആബിദ് ഇതുവരെ 10 ബൗണ്ടറികള്‍ നേടിയിട്ടുണ്ട്. ഇമ്രാന്‍ നാല് ബൗണ്ടറികള്‍ നേടിയിട്ടുണ്ട്. നേരത്തെ ടി20 പരമ്പര പാകിസ്ഥാന്‍ 1-2ന് സ്വന്തമാക്കിയിരുന്നു.

click me!