കൊവിഡ്: സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published : Apr 02, 2021, 11:39 AM ISTUpdated : Apr 02, 2021, 11:45 AM IST
കൊവിഡ്: സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Synopsis

മാര്‍ച്ച് 27ന് കൊവിഡ് സ്ഥിരീകരിച്ച സച്ചിന്‍ ഡോക്‌ടര്‍മാരുടെ നിര്‍ദേശപ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. 

മുംബൈ: കൊവിഡ് ബാധിതനായ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇക്കാര്യം സച്ചിന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. മാര്‍ച്ച് 27ന് കൊവിഡ് സ്ഥിരീകരിച്ച സച്ചിന്‍ നേരിയ ലക്ഷണങ്ങളെ തുടര്‍ന്ന് ഡോക്‌ടര്‍മാരുടെ നിര്‍ദേശപ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. 

'എല്ലാവരുടേയും പ്രാര്‍ഥനകള്‍ക്കും സന്ദേശങ്ങള്‍ക്കും നന്ദി. ആരോഗ്യനിര്‍ദേശങ്ങളെ തുടര്‍ന്നുള്ള മുന്‍കരുതല്‍ എന്ന നിലയ്‌ക്ക് ഞാന്‍ ആശുപത്രിയില്‍ അഡ്‌മിറ്റായിരിക്കുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടിലേക്ക് മടങ്ങാകുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരും ശ്രദ്ധിക്കുക, സുരക്ഷിതരായിരിക്കുക. ലോകകപ്പ് കിരീടനേട്ടത്തിന്‍റെ പത്താം വാര്‍ഷികത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും സഹതാരങ്ങള്‍ക്കും ആശംസകള്‍ നേരുന്നതായും' സച്ചിന്‍ ട്വീറ്റില്‍ കുറിച്ചു. 

അടുത്തിടെ അവസാനിച്ച വേള്‍ഡ് സേഫ്റ്റി ടി20 സീരീസില്‍ സച്ചിന്‍ കളിച്ചിരുന്നു. ടൂര്‍ണമെന്‍റില്‍ കിരീടമുയര്‍ത്തിയത് സച്ചിന്‍ നയിച്ച ഇന്ത്യന്‍ ലെജന്‍ഡ്‌സാണ്. ടൂർണമെന്റ് അവസാനിച്ച ശേഷം സച്ചിന് പുറമെ യൂസഫ് പത്താന്‍, എസ് ബദ്രിനാഥ്, ഇര്‍ഫാന്‍ പത്താന്‍ എന്നിവരും കൊവിഡ് പോസിറ്റീവായിരുന്നു. 

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് കൊവിഡ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'തിരുവനന്തപുരത്ത് നടത്താമായിരുന്നല്ലോ', നാലാം ടി20 ഉപേക്ഷിച്ചതിന് പിന്നാലെ ബിസിസിഐക്കെിരെ ആഞ്ഞടിച്ച് ശശി തരൂര്‍
കാത്തിരിപ്പിനൊടുവില്‍ കൈവന്ന അവസരം നഷ്ടമായി,സഞ്ജുവിന് വീണ്ടും നിരാശ, വില്ലനായത് മഞ്ഞുവീഴ്ച