Sachin Tendulkar : 'ഗ്രൗണ്ടിലെത്തിയത് വേദനസംഹാരി കഴിച്ച്': ഏകദിനത്തിലെ ആദ്യ ഇരട്ടസെഞ്ചുറിയെ കുറിച്ച് സച്ചിന്‍

Published : Mar 02, 2022, 06:24 PM IST
Sachin Tendulkar : 'ഗ്രൗണ്ടിലെത്തിയത് വേദനസംഹാരി കഴിച്ച്': ഏകദിനത്തിലെ ആദ്യ ഇരട്ടസെഞ്ചുറിയെ കുറിച്ച് സച്ചിന്‍

Synopsis

2010ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഗ്വാളിയോറിലായിരുന്നു സച്ചിന്റെ (Sachin ODI Double Hundred) അവിസ്മരണീയ പ്രകടനം. 47 ബോളില്‍ 25 ബൗണ്ടറികളും മൂന്നു സിക്സറുമടക്കം 200 റണ്‍സ് അദ്ദേഹം പുറത്താവാതെ നേടുകയായിരുന്നു. ഈ ഇന്നിങ്സിനെക്കുറിച്ച് സംസാരിക്കുകയാണ് സച്ചിനിപ്പോള്‍.

മുംബൈ: ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ട സെഞ്ചുറി സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ (Sachin Tendulkar) പേരിലാണ്. ഇന്നേവരെ ചുരുക്കം താരങ്ങള്‍ക്ക് ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. 2010ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഗ്വാളിയോറിലായിരുന്നു സച്ചിന്റെ (Sachin ODI Double Hundred) അവിസ്മരണീയ പ്രകടനം. 47 ബോളില്‍ 25 ബൗണ്ടറികളും മൂന്നു സിക്സറുമടക്കം 200 റണ്‍സ് അദ്ദേഹം പുറത്താവാതെ നേടുകയായിരുന്നു. ഈ ഇന്നിങ്സിനെക്കുറിച്ച് സംസാരിക്കുകയാണ് സച്ചിനിപ്പോള്‍.

ആദ്യ ഇരട്ട സെഞ്ചുറിക്ക് 12 വയസ് പൂര്‍ത്തിയാവുമ്പോഴാണ് സച്ചിന്‍ ഇന്നിംഗ്‌സിനെ കുറിച്ച് സംസാരിക്കുന്നത്. അന്ന് കളിക്കാന്‍ കഴിയുമോ എന്നുപോലും എനിക്ക് സംശയമുണ്ടായിരുന്നതായി സച്ചിന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍... 'മത്സരം കളിക്കാനാകുമോ എന്ന് പോലും എനിക്ക് പോലും ഉറപ്പില്ലായിരുന്നു. മത്സരദിവസം എനിക്ക് ശരീരം മുഴുവന്‍ വേദനയായിരുന്നു. വേദനസംഹാരി കഴിച്ചാണ് കളിക്കാനെത്തിയത്. മത്സരദിവസം ഫിസിയോയ്ക്ക് ഒപ്പമായിരുന്നു ഞാന്‍. ശരീരവേദയുണ്ടെന്നും ക്ഷീണം അനുഭവപ്പെടുന്നതായും ഞാനദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ ബാറ്റിംഗിനെത്തിയപ്പോള്‍ വേദനകളും അസ്വസ്ഥകളും ഞാന്‍ മറന്നു. ഒരു നിമിഷം പോലും അവയെ കുറിച്ചൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല.'' സച്ചിന്‍ വിശദീകരിച്ചു.

റെക്കോര്‍ഡുകളെ കുറിച്ച് ഓര്‍ത്തതുപോലമില്ലെന്നും സച്ചിന്‍ വ്യക്തമാക്കി. ''സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ ഞാന്‍ ഇരട്ട സെഞ്ചുറിയെ കുറിച്ച് ചിന്തിക്കുക പോലും ചെയ്തിരുന്നില്ല. ക്രീസില്‍ നില്‍ക്കണം എന്ന് മാത്രമായിരുന്നു മനസില്‍. എന്നാല്‍ ചില റെക്കോര്‍ഡുകള്‍ സംഭവിക്കുന്നതാണ്. അന്ന് അങ്ങനെ സംഭവിക്കുകയാണ് ചെയ്തത്. അതും അതും അപ്രതീക്ഷിതമായി, കളിക്കുക പോലുമില്ലെന്ന് തോന്നിയ മത്സരത്തിലാണ് ഞാന്‍ ഇരട്ട സെഞ്ചുറി നേടിയത്.'' സച്ചിന്‍ പറഞ്ഞു.

മത്സരം ഇന്ത്യ ജയിക്കുകയാണെങ്കില്‍ അടുത്ത മത്സരത്തില്‍ നല്‍കാന്‍ ബിസിസിഐയോട് അഭ്യര്‍ത്ഥിക്കാനായിരുന്നു എന്റെ പദ്ധതിയെന്നും സച്ചിന്‍ വിശദമാക്കി. എന്നാല്‍ പരമ്പര നേടുമെന്ന് ഉറപ്പുണ്ടായിരുന്നതായും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ ഇന്ത്യ 153 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കിയിരുന്നു. സച്ചിന്റെ ഐതിഹാസിക സെഞ്ചുറി കരുത്തില്‍ 401 റണ്‍സാണ് ഇന്ത്യ നേടിയത്. സച്ചിനെക്കൂടാതെ ദിനേശ് കാര്‍ത്തിക് (79), നായകന്‍ എംഎസ് ധോണി (68*) എന്നിവരും ബാറ്റിങില്‍ തിളങ്ങി. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 45.2 ഓവറില്‍ പുറത്താവുകയായിരുന്നു. മലയാളി എബി ഡിവില്ലിയേഴ്‌സ് 114 റണ്‍സുമായി പുറത്താവാതെ നിന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

രോഹിത്തും സൂര്യകുമാറും ശിവം ദുബെയുമില്ല, വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചു
ടി20 ലോകകപ്പിൽ വൈസ് ക്യാപ്റ്റനായി ഹാര്‍ദ്ദിക് പാണ്ഡ്യ, ഓപ്പണറായി സഞ്ജുവും, ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര