- Home
- Sports
- Cricket
- രോഹിത്തും സൂര്യകുമാറും ശിവം ദുബെയുമില്ല, വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചു
രോഹിത്തും സൂര്യകുമാറും ശിവം ദുബെയുമില്ല, വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചു
വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിൽ നിന്ന് രോഹിത് ശർമ, സൂര്യകുമാർ യാദവ് തുടങ്ങിയ പ്രമുഖ താരങ്ങളെ ഒഴിവാക്കി. സൂര്യകുമാറിന് വിശ്രമം അനുവദിച്ചപ്പോൾ, അസുഖം കാരണം യശസ്വി ജയ്സ്വാളും ടീമിലില്ല.

രോഹിത്തും സൂര്യകുമാറുമില്ല
വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമില്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ ഇല്ല.
സൂര്യകുമാറിന് വിശ്രമം
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്ക് പിന്നാലെ അടുത്തമാസം ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലും കളിക്കുന്നതിനാല്‍ സൂര്യകുമാര്‍ യാദവിന് വിശ്രമം അനുവദിച്ചു.
യശസ്വി ജയ്സ്വാളും ടീമിലില്ല
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളും മുംബൈ ടീമിലില്ല. അസുഖബാധിതനയതിനാലാണ് ജയ്സ്വാളിനെ ഒഴിവാക്കിയത്. മെഡിക്കല്‍ ടീമിന്‍റെ ക്ലിയറൻസ് ലഭിച്ചാല്‍ ജയ്സ്വളിനെ ടീമിലുള്‍പ്പെടുത്തും
രോഹിത്തിന്‍റെ കാര്യത്തില്‍ അനിശ്ചിചത്വം
വിജയ് ഹസാരെയില്‍ കളിക്കാന്‍ രോഹിത് ശര്‍മ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ടീമിലുള്‍പ്പെടുത്തിയിട്ടില്ല. അടുത്തമാസം 11ന് തുടങ്ങുന്ന ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ കളിക്കുന്നതിനാലാണ് രോഹിത്തിനെ ഒഴിവാക്കിയതെന്നാണ് സൂചന.
ശിവം ദുബെയും ടീമിലില്ല
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ കളിക്കുന്ന ഓള്‍ റൗണ്ടര്‍ ശിവം ദുബെയെയും സെലക്ടര്‍മാര്‍ മുംബൈ ടീമിലുള്‍പ്പെടുത്തിയിട്ടില്ല.
രഹാനെക്ക് ആദ്യ മത്സരങ്ങള്‍ നഷ്ടമാകും
മുഷ്താഖ് അലി ട്രോഫിക്കിടെ പേശിവലിവ് അനുഭവപ്പെട്ട മുന്‍ നായകന്‍ അജിങ്ക്യാ രഹാനെക്ക് ആദ്യ മത്സരങ്ങള്‍ നഷ്ടമാവും.
സര്‍ഫറാസും മുഷീറും ടീമില്‍
ഇന്ത്യൻ ടീമില്‍ നിന്ന് പുറത്തായ സര്‍ഫറാസ് ഖാനും സഹോദരന്‍ മുഷീര്‍ ഖാനും വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിലിടം നേടി.
രോഹിത് ഉള്‍പ്പെടെയുള്ളവരുടെ കാര്യം പിന്നീട്
രോഹിത് ശര്‍മയുള്‍പ്പെടെയുള്ള രാജ്യാന്തര താരങ്ങളുടെ ലഭ്യത അനുസരിച്ച് അവരെ പിന്നീട് ടീമിലുള്‍പ്പെടുത്തുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.
ആദ്യ മത്സരം 24ന്
24ന് സിക്കിമിനെതിരെ ആണ് മുംബൈയുടെ ആദ്യ മത്സരം. 26ന് ഉത്തരാഖണ്ഡിനെയും 29ന് ഛത്തീസ്ഗഡിനെയും 31ന് ഗോവയെയും ജനുവരി 3ന് മഹാരാഷ്ട്രയെയും ആറിന് ഹിമാചല്‍പ്രദേശിനെയുമാണ് മുംബൈ നേരിടുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

