
മുംബൈ: ടി20 ലോകകപ്പിന് ശേഷമാണ് രാഹുല്‍ ദ്രാവിഡ് (Rahul Dravid) ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. രോഹിത് ശര്‍മ (Rohit Sharma) ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്നതും ലോകകപ്പിന് ശേഷമാണ്. ഇരുവരും ഒരുമിക്കുമ്പോള്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്.
രോഹിത്- ദ്രാവിഡ് സഖ്യത്തിന് കീഴില്‍ ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വിയേറ്റുവാങ്ങി. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് രോഹിത്തിന് പകരം കെ എല്‍ രാഹുലാണ് (KL Rahul) ടീമിനെ നയിച്ചിരുന്നത്.
ഇപ്പോള്‍ രോഹിത്- ദ്രാവിഡ് സഖ്യത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (Sachin Tendulkar). രോഹിത്തും രാഹുലും മികച്ച ജോഡിയാണെന്നാണ് സച്ചിന്‍ പറയുന്നത്. ''നമുക്ക് ലോകകപ്പ് നേടിത്തരാന്‍ ഇരുവരും കഴിവിന്റെ പരമാവധി തന്നെ ശ്രമിക്കുമെന്നു എനിക്കറിയാം. അവര്‍ക്ക് ഞാനടക്കം ഒരുപാട് പേരുടെ പിന്തുണയുണ്ട്. ശരിയായ സമയത്ത് ഈ പിന്തുണ ലഭിക്കുകയെന്നതാണ് പ്രധാനം.
തീര്‍ച്ചയായിട്ടും ഇരുവരും ഒരുപാട് ക്രിക്കറ്റ് കളിച്ചവരാണ്. മുന്നോട്ടുള്ള യാത്രയില്‍ ഉയര്‍ച്ചകള്‍ക്കൊപ്പും താഴ്ചകളുമുണ്ടാവുമെന്നു ദ്രാവിഡിനെ ആരും പറഞ്ഞ് മനസിലാക്കേണ്ടതില്ല. പ്രതീക്ഷ നഷ്ടപ്പെടുത്തിരിക്കുക. ശ്രമിച്ചു കൊണ്ടേയിരിക്കൂ, നമ്മള്‍ മുന്നോട്ടു തന്നെ പോവും.'' സച്ചിന്‍ വിശദമാക്കി.
വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന- ടി20 പരമ്പരയാണ് ഇരുവര്‍ക്കും കീഴില്‍ ഇന്ത്യ ഇനി കളിക്കുക. ക്യാപ്റ്റനായി രോഹിത് തിരിച്ചെത്തിയിട്ടുണ്ട്. എന്നാല്‍ രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ടീമിലില്ല. വിന്‍ഡീസിനെ തകര്‍ത്ത് വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയാണ് ഇരുവരുടേയും ലക്ഷ്യം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!