
ദില്ലി: ഇന്ത്യന്‍ (Team India) ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരെയാണ് ഇന്ത്യക്കിനി ടെസ്റ്റ് പരമ്പരയുള്ളത്. അതിന് മുമ്പ് നായകനെ പ്രഖ്യാപിക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്ക് ശേഷം വിരാട് കോലി (Virat Kohli) ഒഴിച്ചിട്ട സ്ഥാനത്തേക്ക് രോഹിത് ശര്‍മയ്ക്ക് (Rohit Sharma) നറുക്ക് വീഴാനാണ് സാധ്യത. കെ എല്‍ രാഹുല്‍ (KL Rahul), റിഷഭ് പന്ത് (Rishabh Pant) എന്നിവരുടെ പേരും പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഇതിനിടെട ആരായിരിക്കണം ഇന്ത്യന്‍ ക്യാപ്റ്റനെന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി.
നായകന്‍ ആരായാലും വിജയത്തിനായിരിക്കണം പ്രാധാന്യമെന്ന് ഷമി പറയുന്നു. ''ടീമിനെ നയിക്കാന്‍ കഴിവുള്ള ക്യാപ്റ്റന്‍ വേണം. ശ്രീലങ്കയ്‌ക്കെതിരെ പുതിയ ക്യാപ്റ്റന് കീഴിലായിരിക്കും ഇന്ത്യ ഇറങ്ങുക. അതും സ്വന്തം നാട്ടില്‍. നാട്ടിലാണ് പരമ്പരയെന്നുള്ളത് ഇന്ത്യക്ക് ആശ്വാസമാണ്. ആര് നായകസ്ഥാനം ഏറ്റെടുക്കുമെന്നതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. ഞാന്‍ എന്റെ ബൗളിംഗ് എങ്ങനെ നന്നാക്കാം എന്ന് മാത്രമാണ് ചിന്തിക്കുന്നത്. രോഹിത് ശര്‍മയും അജിന്‍ക്യ രഹാനെയും നയിക്കാന്‍ കെല്‍പ്പുള്ളവരാണ്. ആര് ക്യാപ്റ്റനായാലും ടീം വിജയിക്കുന്നതിനാണ് പ്രാധാന്യം.'' ഷമി വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര 2-1ന് തോറ്റതോടെയാണ് കോലി നായകസ്ഥാനം ഒഴിഞ്ഞതോടെ. രോഹിത്തിന്റെ അഭാവത്തില്‍ ഒരു ടെസ്റ്റില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിച്ചത്.
എന്നാല്‍ ജയിക്കാനായില്ല. രാഹുലിന്റെ കീഴിലല്‍ ഏകദിന പരമ്പരയ്ക്കിറങ്ങിയ ടീ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങി. രാഹുലിന്റെ ക്യാപ്റ്റന്‍സി റെക്കോഡ് മോശമെന്നിരിക്കെ രോഹിത്തിന് നറുക്ക് വീണേക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!