നിങ്ങളെപ്പോലെ മറ്റൊരു കളിക്കാരനുണ്ടാവില്ല; സച്ചിന് പിറന്നാള്‍ ആശംസയുമായി ക്രിക്കറ്റ് ലോകം

Published : Apr 24, 2023, 12:56 PM IST
 നിങ്ങളെപ്പോലെ മറ്റൊരു കളിക്കാരനുണ്ടാവില്ല; സച്ചിന് പിറന്നാള്‍ ആശംസയുമായി ക്രിക്കറ്റ് ലോകം

Synopsis

നിങ്ങളുടെ സെഞ്ചുറികളിലെ സെഞ്ചുറി ഒരു ക്രിക്കറ്റ് താരത്തിന്‍റെ ആധിപത്യത്തിന്‍റെ അടയാളമായിരുന്നു. പക്ഷെ ഈ 50 താങ്കളെന്ന അസാമാന്യ വ്യക്തിത്വത്തിന്‍റെ അടയാളമായാണ് ആഘോഷിക്കേണ്ടത്. പ്രശസ്തി തലക്ക് പിടിക്കാത്ത സഹൃദയയാനായ സച്ചിന് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു പ്രമുഖ ക്രിക്കറ്റ് കമന്‍റേറ്റററായ ഹര്‍ഷ ഭോഗ്‌ലെ ട്വിറ്ററില്‍ കുറിച്ചത്.

മുംബൈ: അമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ആശംസകളുമായി ക്രിക്കറ്റ് ലോകം. ഐസിസി മുതല്‍ പ്രധാന താരങ്ങളെല്ലാം ക്രിക്കറ്റ് ദൈവത്തിന് പിറന്നാള്‍ ആശംസ നേര്‍ന്നു. ഗ്രൗണ്ടിലിറങ്ങുമ്പോള്‍ നിങ്ങള്‍ പറഞ്ഞതിന്‍റെ നേര്‍ വിപരീതം ചെയ്യുന്ന കളിക്കാരനായിരുന്ന ഞാന്‍ ഈ അമ്പതാം പിറന്നാള്‍ ദിനത്തില്‍ തലതിരിഞ്ഞ പിറന്നാള്‍ ആശംസയാണ് നേരുന്നത്. അതുകൊണ്ട് ശീര്‍ഷാസനത്തിലിരുന്ന് താങ്കളെ ആശംസിക്കുന്നു. താങ്കള്‍ ആയിരം വര്‍ഷം ജീവിക്കട്ടെ എന്നായിരുന്നു സച്ചിന്‍റെ സഹതാരമായിരുന്ന മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ട്വിറ്ററില്‍ കുറിച്ചത്.

നിങ്ങളുടെ സെഞ്ചുറികളിലെ സെഞ്ചുറി ഒരു ക്രിക്കറ്റ് താരത്തിന്‍റെ ആധിപത്യത്തിന്‍റെ അടയാളമായിരുന്നു. പക്ഷെ ഈ 50 താങ്കളെന്ന അസാമാന്യ വ്യക്തിത്വത്തിന്‍റെ അടയാളമായാണ് ആഘോഷിക്കേണ്ടത്. പ്രശസ്തി തലക്ക് പിടിക്കാത്ത സഹൃദയയാനായ സച്ചിന് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു പ്രമുഖ ക്രിക്കറ്റ് കമന്‍റേറ്റററായ ഹര്‍ഷ ഭോഗ്‌ലെ ട്വിറ്ററില്‍ കുറിച്ചത്.

അമ്പതാം പിറന്നാള്‍ ദിനത്തില്‍ സച്ചിന്‍റെ കരിയറിലെ പത്ത് നിര്‍ണായക നിമിഷങ്ങള്‍ പങ്കുവെച്ചാണ് ഐസിസി ക്രിക്കറ്റ് ഇതിഹാസത്തിന് ആശംസ നേര്‍ന്നത്.

നിങ്ങളെപ്പോലെ മറ്റൊരാളുണ്ടാവില്ലെന്നായിരുന്നു ഷെയ്ന്‍ വോണിനൊനും രാഹുല്‍ ദ്രാവിഡിനും ഒപ്പമുള്ള സച്ചിന്‍റെ ചിത്രം പങ്കുവെച്ച് രാജസ്ഥാന്‍ റോയല്‍സിന്‍റെ ആശംസ.

സെഞ്ചുറികളില്‍ സെഞ്ചുറിയും ജീവിതത്തില്‍ അര്‍ധസെഞ്ചുറിയും ചേര്‍ത്ത് 150 നോട്ടോട്ടായി ബാറ്റ് ചെയ്യുന്നു. ജീവിതത്തിലും കരിയറിലും നല്ല വര്‍ഷം ആശംസിക്കുന്നു ബിഗ് ബോസ് എന്ന് രവി ശാസ്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഈഡനായാലും എം സി ജി ആയിലും വാംഖഡെ ആയാലും സച്ചിന്‍..സച്ചിന്‍ മാത്രം എന്നായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ പിറന്നാള്‍ ആശംസ.

മുംബൈ ഇന്ത്യന്‍സും സച്ചിന് പിറന്നാള്‍ ആശംസ നേര്‍ന്നു.

PREV
Read more Articles on
click me!

Recommended Stories

'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍