'മാലദ്വീപ് മന്ത്രിക്കുള്ള മറുപടിയോ, ഇന്ത്യൻ ദ്വീപിൽ സ്ട്രെയ്റ്റ് ഡ്രൈവ് കളിച്ച് സച്ചിൻ; ചർച്ചയാക്കി ആരാധകർ

Published : Jan 07, 2024, 03:56 PM ISTUpdated : Jan 07, 2024, 03:58 PM IST
'മാലദ്വീപ് മന്ത്രിക്കുള്ള മറുപടിയോ, ഇന്ത്യൻ ദ്വീപിൽ സ്ട്രെയ്റ്റ് ഡ്രൈവ് കളിച്ച് സച്ചിൻ; ചർച്ചയാക്കി ആരാധകർ

Synopsis

മനോഹരമായ തീരപ്രദേശങ്ങളും പുരാതന ദ്വീപുകളും കൊണ്ട് അനുഗ്രഹീതമാണ് നമ്മുടെ ഇന്ത്യ. നമ്മുടെടെ അതിഥി ദേവോ ഭവ തത്ത്വചിന്തയിൽ, നമുക്ക് ഇനിയും ഒരുപാട് സ്ഥലങ്ങള്‍ ഇത്തരത്തില്‍ കാണാനുണ്ട്. അതുവഴി ഒരുപാട് മനോഹമായ ഓര്‍മകള്‍ സൃഷ്ടിക്കാനും നമുക്കാവുമെന്നായിരുന്നു സച്ചിന്‍റെ ട്വീറ്റ്.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ 'ബോയ്ക്കോട്ട് മാൽഡീവ്സ്' ക്യാമ്പയിൻ പടര്‍ന്നു പടിക്കുന്നതിനിടെ തന്‍റെ അമ്പതാം പിറന്നാളിന് സന്ദര്‍ശിച്ച മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ബീച്ചില്‍ നിന്നുള്ള ബാറ്റിംഗ് വീഡിയോ പങ്കുവെച്ച് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.

സിന്ധുദുർഗിൽ എന്‍റെ 50-ാം പിറന്നാള്‍ ആഘോഷിച്ചിട്ട് 250ല്‍  കൂടുതല്‍ ദിവസങ്ങളായിരക്കുന്നു. ആ തീരദേശ നഗരം ഞങ്ങൾക്ക് വേണ്ടതും അതിലധികവും നല്‍കി. അതിമനോഹരമായ ലൊക്കേഷനുകള്‍ക്കൊപ്പം അതിശയകരമായ ആതിഥ്യ മര്യാദകളും കൂടിയായപ്പോള്‍ ഞങ്ങള്‍ക്ക് മനോഹരമായ ഓര്‍മയായി ആ സന്ദര്‍ശനം.

മനോഹരമായ തീരപ്രദേശങ്ങളും പുരാതന ദ്വീപുകളും കൊണ്ട് അനുഗ്രഹീതമാണ് നമ്മുടെ ഇന്ത്യ. നമ്മുടെടെ അതിഥി ദേവോ ഭവ തത്ത്വചിന്തയിൽ, നമുക്ക് ഇനിയും ഒരുപാട് സ്ഥലങ്ങള്‍ ഇത്തരത്തില്‍ കാണാനുണ്ട്. അതുവഴി ഒരുപാട് മനോഹമായ ഓര്‍മകള്‍ സൃഷ്ടിക്കാനും നമുക്കാവുമെന്നായിരുന്നു സച്ചിന്‍റെ ട്വീറ്റ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്‍ശിച്ചതിന് പിന്നാലെ മാലദ്വീപ് മന്ത്രി അബ്ദുള്ള മഹ്സൂം മാജിദ് ഇന്ത്യ തങ്ങളെ ലക്ഷ്യം വെക്കുന്നുവെന്ന് എക്സില്‍ പോസ്റ്റ് ഇട്ടതാണ് വിവാദമായത്. 32 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള 36 ദ്വീപുകൾ ഉൾപ്പെടുന്ന രാജ്യത്തെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശത്തേക്കുള്ള പ്രധാനമന്ത്രി മോദിയുടെ സന്ദർശനം ദ്വീപിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കമായിരുന്നു. ലക്ഷദ്വീപിനെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്തി ഇന്ത്യ മാലിദ്വീപിൽ നിന്ന് ശ്രദ്ധ മാറ്റാൻ ശ്രമിക്കുകയാണെന്നാണ് മാലിദ്വീപ് മന്ത്രി അബ്‍ദുള്ള മഹ്‌സൂം മജീദ് പറഞ്ഞത്.

ദേ.. വന്നു..ദേ...പോയി ഇന്ത്യയുടെ ഒന്നാം സ്ഥാനം;ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്ട്രേലിയ വീണ്ടും ഒന്നാമത്

ഇതിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് മാലിദ്വീപിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നവര്‍ കൂട്ടത്തോടെ ബുക്കിംഗ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്  എക്സില്‍ ബോയ്കോട്ട് മാല്‍ഡവ്സ് ക്യാംപെയിന്‍ തുടങ്ങിയിരുന്നു. അതേസമയം, കഴിഞ്ഞ വർഷം നവംബറിൽ മാലിദ്വീപ് പ്രസിഡന്‍റായി മുഹമ്മദ് മുയിസു അധികാരമേറ്റതിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. പ്രോഗ്രസീവ് പാർട്ടി ഓഫ് മാലിദ്വീപിന്‍റെയും (പിപിഎം) പീപ്പിൾസ് നാഷണൽ കോൺഗ്രസിന്‍റെയും (പിഎൻസി) സഖ്യമായ പ്രോഗ്രസീവ് അലയൻസിൽ നിന്നുള്ള മുയിസു, ചൈന അനുകൂല നിലപാടുള്ള നേതാവായാണ് കണക്കാക്കപ്പെടുന്നത്.

സാഹസികത ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമെന്നാണ് ലക്ഷദ്വീപിനെ കുറിച്ച് പ്രധാനമന്ത്രി എക്സില്‍ കുറിച്ചത്. മനോഹാരിതയ്ക്ക് അപ്പുറം ലക്ഷ്യദ്വീപിന്‍റെ ശാന്തതയും മാസ്മരികമാണ്. 140 കോടി ഇന്ത്യക്കാരുടെ ക്ഷേമത്തിന് വേണ്ടി കൂടുതല്‍ കഠിനമായി അധ്വാനിക്കേണ്ടതിനെക്കുറിച്ച് ചിന്തിക്കാന്‍ മനോഹരമായ പരിസ്ഥിതി തനിക്ക് അവസരമൊരുക്കിയെന്നും മോദി എക്സ് പോസ്റ്റില്‍ കുറിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഗില്ലിന് എ പ്ലസ്, സഞ്ജുവിന് പ്രമോഷൻ, രോ-കോയെ തരംതാഴ്ത്തും, കളിക്കാരുടെ വാര്‍ഷിക കരാര്‍ പുതുക്കാൻ ബിസിസിഐ
ബാറ്റിങ് നിരയില്‍ 'തമ്മിലടി'; ജസ്പ്രിത് ബുമ്രയുടെ പിള്ളേർ ലോകകപ്പിന് റെഡിയാണ്!