ട്രെയിന്‍ ദുരന്തത്തില്‍ അനുശോചിച്ച് വിരാട് കോലി, ഗുസ്തി താരങ്ങളുടെ കാര്യത്തില്‍ മിണ്ടാത്തത് എന്തെന്ന് ആരാധകര്‍

Published : Jun 03, 2023, 12:53 PM IST
ട്രെയിന്‍ ദുരന്തത്തില്‍ അനുശോചിച്ച് വിരാട് കോലി, ഗുസ്തി താരങ്ങളുടെ കാര്യത്തില്‍ മിണ്ടാത്തത് എന്തെന്ന് ആരാധകര്‍

Synopsis

അതേസമയം, വിരാട് കോലിയുടെ അനുശോചന ട്വീറ്റിന് താഴെ ആരാധകര്‍ ഗുസ്തി താരങ്ങളുടെ സമരത്തെക്കുറിച്ച് ക്രിക്കറ്റ് താരങ്ങള്‍ ഒന്നും പറയാത്തതിനെും വിമര്‍ശിക്കുന്നുണ്ട്. ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റ് ബ്രിജ്‌ബൂഷന്‍ സിംഗ് യാദവിനെതിരെ ഗുസ്തി താരങ്ങള്‍ മാസങ്ങളായി നടത്തുന്ന സമരത്തെക്കുറിച്ച് ക്രിക്കറ്റ് താരങ്ങളാരും പ്രതികരിക്കാത്തത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു.

ലണ്ടന്‍: രാജ്യം നടുങ്ങിയ ഒഡിഷ ട്രെയിൻ ദുരന്തത്തിൽ അഗാധ ദു:ഖം രേഖപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി. ട്വിറ്ററിലൂടെയാണ് രാജ്യം നടുങ്ങിയ ട്രെയിന്‍ ദുരന്തത്തില്‍ വിരാട് കോലി അനുശോചിച്ചത്. ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുബാംഗങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും അവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും പറഞ്ഞ കോലി പരിക്കേറ്റവര്‍ എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെ എന്നും ആശംസിച്ചു.

ഇന്നലെ വൈകീട്ട് 6.55 നാണ് 12841 ഷാലിമാർ- ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ്, പശ്ചിമ ബംഗാളിലെ ഷാലിമാരിൽനിന്ന് പുറപ്പെട്ട് ഒഡീഷയിലെ ബാലസോറിൽ എത്തിയപ്പോൾ പാളംതെറ്റി മറിഞ്ഞത്. 12 ബോഗികളാണ് പാളം തെറ്റിയത്. പാളംതെറ്റി മറിഞ്ഞു കിടന്ന കോറമാണ്ഡൽ എക്സ്പ്രസിലേക്ക് ബംഗളൂരുവിൽ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന 12864 നമ്പർ സൂപ്പർഫാസ്റ്റ് ട്രെയിൻ ഇടിച്ചുകയറിയതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിച്ചത്.

ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് അപകടത്തില്‍ 280 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. അപകടം നടന്ന് പതിനഞ്ച് മണിക്കൂറിന് ശേഷവും സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തില്‍ 238 പേര്‍ മരിച്ചെന്നാണ് റെയില്‍വേ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ജഡേജയോ അശ്വിനോ, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ഇലവനെ തെരഞ്ഞെടുത്ത് കൈഫ്

അതേസമയം, വിരാട് കോലിയുടെ അനുശോചന ട്വീറ്റിന് താഴെ ആരാധകര്‍ ഗുസ്തി താരങ്ങളുടെ സമരത്തെക്കുറിച്ച് ക്രിക്കറ്റ് താരങ്ങള്‍ ഒന്നും പറയാത്തതിനെും വിമര്‍ശിക്കുന്നുണ്ട്. ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റ് ബ്രിജ്‌ബൂഷന്‍ സിംഗ് യാദവിനെതിരെ ഗുസ്തി താരങ്ങള്‍ മാസങ്ങളായി നടത്തുന്ന സമരത്തെക്കുറിച്ച് ക്രിക്കറ്റ് താരങ്ങളാരും പ്രതികരിക്കാത്തത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. ഇന്നലെയാണ് 1983ലെ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ ക്രിക്കറ്റ് താരങ്ങള്‍ ഗുസ്തി താരങ്ങളോട് അനുഭാവം പുലര്‍ത്തി രംഗത്തെത്തിയത്. എന്നാല്‍ പിന്നാലെ ബിസിസിഐ പ്രസിഡന്‍റും 1983ലെ ലോകകപ്പ് നേടിയ ടീമിലെ അംഗവുമായ റോജര്‍ ബിന്നി ഇതില്‍ നിന്ന് അകലം പാലിക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍