വിക്കറ്റ് കീപ്പറായി കെ എസ് ഭരതിന് പകരം ഇഷാന്‍ കിഷനെയാണ് കൈഫ് അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയത്. റിഷഭ് പന്തിനെപ്പോലെ ആക്രമിച്ചു കളിക്കാനാവുമെന്നതാണ് കിഷനെ ടീമിലുള്‍പ്പെടുത്താന്‍ കാരണമെന്ന് കൈഫ് പറയുന്നു. ഏഴാം നമ്പറില്‍ സ്പിന്‍ ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജയെ ആണ് കൈഫ് തെരഞ്ഞെടുത്തത്.

ലഖ്നൗ: ഈ മാസം ഏഴിന് ഇംഗ്ലണ്ടിലെ ഓവലില്‍ ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. അശ്വിനും ജഡേജയും ഒരുമിച്ച് ഇന്ത്യന്‍ ഇലവനിലെത്തുമോ വിക്കറ്റ് കീപ്പറായി ആരാകും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തുക എന്നതെല്ലാം ഇന്ത്യന്‍ ടീ മാനേജ്മെന്‍റിനെയും കുഴക്കുന്ന ചോദ്യമാണ്.

എന്നാല്‍ ഫൈലിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യന്‍ ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ താരം മുഹമ്മദ് കൈഫ്. ഓപ്പണര്‍മാരായി രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും തന്നെയാണ് കൈഫിന്‍റെ ടീമിലുള്ളത്. മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പൂജാര എത്തുമ്പോള്‍ വിരാട് കോലി നാലാം നമ്പറിലും അജിങ്ക്യാ രഹാനെ അഞ്ചാം നമ്പറിലും എത്തുന്നു.

വിക്കറ്റ് കീപ്പറായി കെ എസ് ഭരതിന് പകരം ഇഷാന്‍ കിഷനെയാണ് കൈഫ് അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയത്. റിഷഭ് പന്തിനെപ്പോലെ ആക്രമിച്ചു കളിക്കാനാവുമെന്നതാണ് കിഷനെ ടീമിലുള്‍പ്പെടുത്താന്‍ കാരണമെന്ന് കൈഫ് പറയുന്നു. ഏഴാം നമ്പറില്‍ സ്പിന്‍ ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജയെ ആണ് കൈഫ് തെരഞ്ഞെടുത്തത്.

ധരിച്ചത് കോലിയുടെ ജേഴ്സി നമ്പര്‍, ഗില്ലിനെപ്പോലും പിന്നിലാക്കുന്ന നേട്ടവുമായി അഫ്ഗാന്‍റെ ഇബ്രാഹിം സര്‍ദ്രാന്‍

എട്ടാം നമ്പറില്‍ അശ്വിനോ ഷര്‍ദ്ദുല്‍ ഠാക്കൂറോ കളിക്കണമെന്ന കാര്യം സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് തീരുമാനിക്കേണ്ടത്. പിച്ച് സ്പിന്നിനെ തുണക്കുന്നതാണെങ്കില്‍ അശ്വിനെ കളിപ്പിക്കണം. പേസ് ബൗളര്‍മാരെ സഹായിക്കുന്നതാണെങ്കില്‍ ഷാര്‍ദ്ദുലിന് അവസരം നല്‍കണമെന്നും കൈഫ് പറഞ്ഞു. അശ്വിനെ ഉള്‍പ്പെടുത്തിയാല്‍ ഓസീസ് ടീമിലെ ഇടം കൈയന്‍മാരായ ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ എന്നിവര്‍ക്ക് വെല്ലുവിളി ഉയര്‍ത്താനാവും. പേസര്‍മാരായി മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവരെയാണ് കൈഫ് 11 അംഗ ടീമിലുള്‍പ്പെടുത്തിയത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി മുഹമ്മദ് കൈഫ് തെരഞ്ഞെടുത്ത ഇന്ത്യന്‍ ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യാ രാഹനെ, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, അശ്വിന്‍/ ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.