വെടിയുതിര്‍ത്ത് ആഘോഷിച്ചതില്‍ വിചിത്ര വാദവുമായി പാക് താരം, കോലിയും ധോണിയും അത് ചെയ്തിട്ടുണ്ട്

Published : Sep 27, 2025, 10:50 AM IST
Sahibzada Farhan Gunshot Celebration

Synopsis

ഏഷ്യ കപ്പിൽ ഇന്ത്യക്കെതിരെ അര്‍ധസെഞ്ചുറി നേടിയ ശേഷം ബാറ്റുകൊണ്ട് വെടിയുതിര്‍ക്കുന്ന ആംഗ്യം കാണിച്ചത് തൻ്റെ സംസ്കാരത്തിൻ്റെ ഭാഗമാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും പാക് ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാന്‍.

ദുബായ്: ഏഷ്യ കപ്പിൽ ഇന്ത്യക്കെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അര്‍ധസെഞ്ചുറി നേടിയശേഷം ബാറ്റുകൊണ്ട് ഗ്യാലറിയിലേക്ക് വെടിയുതിര്‍ത്ത് സെഞ്ചുറി ആഘോഷിച്ചതില്‍ മാച്ച് റഫറിക്ക് മുമ്പാകെ വിചിത്ര വിശദീകരണവുമായി പാക് ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാന്‍. ഇന്ത്യയുടെ പരാതിയില്‍ ഐസിസി മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്സണ് മുമ്പാകെ വാദം കേള്‍ക്കലിന് എത്തിയപ്പോഴായിരുന്നു ഫര്‍ഹാന്‍റെ വിചിത്രവാദം.

ബാറ്റ് കൊണ്ടു വെടിയുതിർക്കുന്നത് പോലെ കാണിച്ചത് സംസ്കാരത്തിന്‍റെ ഭാഗമാണെന്നാണ് ഫര്‍ഹാന്‍ മാച്ച് റഫറിക്ക് മുമ്പാകെ വിശദീകരിച്ചത്. ആ ആഘോഷത്തിന് ഇന്ത്യയുമായുള്ള പാകിസ്ഥാന്‍റെ സമീപകാല സംഘർഷങ്ങളുമായി ബന്ധമില്ല. പത്താനായ താൻ തോക്കുമായി ആഘോഷിക്കുന്നത് പതിവാണ്. വിവാഹചടങ്ങുകളിലും വെടിയുതിർക്കാറുണ്ടെന്നും ഫർഹാൻ മാച്ച് റഫിക്ക് മുമ്പാകെ വിശദീകരിച്ചു. ആഘോഷത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലാതിരുന്നതിനാൽ നടപടി എടുക്കരുത് എന്നും ഐസിസി മാച്ച് റഫറിയോട് ഫർഹാൻ അഭ്യർത്ഥിച്ചു. താന്‍ മാത്രമല്ല, ഇന്ത്യൻ താരങ്ങളായ വിരാട് കോലിയും എം എസ് ധോണിയുപം മുമ്പ് സമാനമായ രീതിയില്‍ ആഘോഷിച്ചിട്ടുണ്ടെന്നും ഫര്‍ഹാന്‍ പറഞ്ഞു. ഇതോടെ ഫർഹാനെതിരായ നടപടി മാച്ച് റഫറി താക്കീതിൽ ഒതുക്കി.

റൗഫിനും സൂര്യക്കും പിഴശിക്ഷ

ഇന്ത്യക്കെതിരായ മത്സരത്തില്‍ വിവാദ ആംഗ്യം കാട്ടിയ പാക് പേസർ ഹഹാരിസ് റൗഫിനെതിരെയും പെരുമാറ്റച്ചട്ട ലംഘനത്തിന്‍റെ പേരില്‍ ഐസിസി മാച്ച് റഫറി നടപടിയെടുത്തിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്കിടെ ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ പാകിസ്ഥാന്‍ വെടിവെച്ചിട്ടുവെന്ന അവകാശവാദത്തെ സൂചിപ്പിക്കാനായി റൗഫ് 6-0 എന്ന് വിരലുകള്‍ കൊണ്ട് കാണിച്ചിരുന്നു. ഇതിന്‍റെ പേരില്‍ ഹാരിസിന് മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തിയിരുന്നു.

ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെതിരെ ജയിച്ചശേഷം വിജയം ഇന്ത്യയുടെ ധീര സൈനികര്‍ക്കും പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനെതിരെ പാകിസ്ഥാന്‍ നല്‍കിയ പരാതിയില്‍ മാച്ച് ഫീയുടെ 30 ശതമാനം പിഴയൊടുക്കാന്‍ മാച്ച് റഫറി ശിക്ഷിച്ചിരുന്നു. എന്നാല്‍ ഫര്‍ഹാന്‍റെ വിശദീകരണം അംഗീകരിച്ച ഐസിസി മാച്ച് റഫറി ശിക്ഷ താക്കീതില്‍ ഒതുക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര