കരുണ്‍ നായര്‍ പുറത്തേക്ക്? മൂന്നാം നമ്പര്‍ ഇന്ത്യക്ക് തലവേദന, മാറ്റം അനിവാര്യം; സായ് സുദര്‍ശന്‍ തിരിച്ചെത്തിയേക്കും

Published : Jul 16, 2025, 01:34 PM IST
Karun Nair

Synopsis

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ കരുൺ നായരുടെ മോശം പ്രകടനം ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്നു. 

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്രധാന ആശങ്ക മൂന്നാം നമ്പര്‍ ബാറ്ററുടെ കാര്യത്തില്‍. കരുണ്‍ നായര്‍ക്ക് പ്രതീക്ഷിച്ച മികവിലേക്ക് എത്താനായിട്ടില്ല. മലയാളിതാരം കരുണ്‍ നായര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത് ആഭ്യന്തര കിക്കറ്റിലെ സ്ഥിരതയാര്‍ന്ന റണ്‍വേട്ടയോടെയാണ് എന്നാല്‍ ആ മികവ് ഇംഗ്ലണ്ടിനെതിരെ പുറത്തെടുക്കാന്‍ കരുണിന് കഴിയുന്നില്ല. ആദ്യ മൂന്ന് ടെസ്റ്റിലും കളിച്ച കരുണിന് ആകെ നേടാനായത് 131 റണ്‍സ് മാത്രം. ഇന്ത്യ - ഇംഗ്ലണ്ട് ടീമുകളില്‍ അര്‍ധ സെഞ്ച്വറിയില്ലാത്ത ഏക ടോപ് ഓര്‍ഡര്‍ ബാറ്ററാണ് കരുണ്‍.

ആദ്യ ടെസ്റ്റില്‍ അരങ്ങേറ്റക്കാരന്‍ സായ് സുദര്‍ശന്‍ ആയിരുന്നു മൂന്നാമന്‍. കരുണ്‍ ആറാം നമ്പര്‍ ബാറ്ററും. രണ്ടും മൂന്നും ടെസ്റ്റുകളില്‍ കരുണിന് മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടിയെങ്കിലും ലോര്‍ഡ്‌സില്‍ നേടിയ 40 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. കരുണിന് പകരം സായ് സുദര്‍ശന് വീണ്ടും അവസരം നല്‍കണമെന്ന വാദം ശക്തമായിക്കഴിഞ്ഞു. കിട്ടിയ അവസരം പ്രയോജനപ്പെടുത്താത്ത കരുണിനെ മാറ്റി സായ് സുദര്‍ശനെ കളിപ്പിക്കണമെന്ന് മുന്‍താരം ഫാറുഖ് എഞ്ചിനിയര്‍ ആവശ്യപ്പെട്ടു.

സമീപകാലത്ത് ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത മൂന്നാം നമ്പര്‍ ബാറ്റര്‍ ചേതേശ്വര്‍ പുജാരയാണ്. മൂന്നാമനായി 155 ഇന്നിംഗ്‌സില്‍ 44.41 ശരാശരിയില്‍ പുജാര നേടിയത 6529 റണ്‍സ്. പുജാരയ്ക്ക് ശേഷം ഇന്ത്യ മൂന്നാം നമ്പറില്‍ പരീക്ഷിച്ചത് 11 ബാറ്റര്‍മാരെ. അല്‍പമെങ്കിലും ശോഭിക്കാനായത് ശുഭ്മന്‍ ഗില്ലിന്. പതിനേഴ് ടെസ്റ്റില്‍ ഗില്‍ 37.74 ശരാശരിയില്‍ നേടിയത് 1019 റണ്‍സ്. വിരാട് കോലി വിരമിച്ചതോടെ ഗില്‍ നാലാം നമ്പറിലേക്ക് മാറുകയായിരുന്നു. മാഞ്ചസ്റ്ററില്‍ നാലാം ടെസ്റ്റിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ മൂന്നാമന്‍ ആരായിരിക്കും എന്നറിയാന്‍ കാത്തിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍.

അതേസമയം, നാലാം ടെസ്റ്റനുള്ള ഇംഗ്ലണ്ട് ടീമില്‍ വെറ്ററന്‍ സ്പിന്നര്‍ ലിയാം ഡോസനെ ഉള്‍പ്പെടുത്തി. ലോര്‍ഡ്‌സ് ടെസ്റ്റിനിടെ പരിക്കേറ്റ് പുറത്തായ ഷുഐബ് ബഷീറിന് പകരമാണ് ഡോസനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇടംകൈയന്‍ സ്പിന്നറായ ഡോസണ്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഡോസന് തുണയായത്. ടീമില്‍ മറ്റ് മാറ്റങ്ങളില്ല. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അപ്രതീക്ഷിതം, സഞ്ജുവിന് മുന്നിൽ വീണ്ടുമൊരു വമ്പൻ കടമ്പ; ആരാണ് കേമൻ എന്ന് കണക്കുകൾ പറയട്ടെ, സഞ്ജുവോ ഇഷാനോ!
ലോകകപ്പിന് മുമ്പ് വമ്പൻ പരീക്ഷണം, പ്ലേയിംഗ് ഇലവനിലെ നിർണായക മാറ്റം സ്ഥിരീകരിച്ച് സൂര്യ; ശ്രേയ്യസ് അല്ല, മൂന്നാം നമ്പറിൽ ഇഷാൻ കിഷൻ