
റാഞ്ചി: മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയ്ക്ക് സൂപ്പര്‍ ബൈക്കുകളോടുള്ള പ്രിയം പ്രശസ്തമാണ്. കാറുകളുടെയും ബൈക്കുകളുടെയും വലിയ ശേഖരമുള്ള ധോണി പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ അത് ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. എന്നാല്‍ ധോണിയുടെ ഭാര്യ സാക്ഷി സിംഗ് ധോണി കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വീഡിയോ ആണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.
ആഡംബര കാറുകളായ ഫെരാരി 599 ജിടിഒ, ഹമ്മര്‍ എച്ച്2, ജിഎംസി സിയേറ എന്നിവ ധോണിയ്ക്ക് സ്വന്തമായുണ്ട്. ഇതിന് പുറമെ സൂപ്പര്‍ ബൈക്കുകളായ കാവസാക്കി നിഞ്ജ-2, കോണ്‍ഫെഡറേറ്റ് ഹെല്‍ക്യാറ്റ്, ബിഎസ്എ, സുസുകി ഹയാബുസ, നോര്‍ട്ടണ്‍ വിന്റേജ് എന്നിവയും ധോണിയ്ക്കുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!