'നിങ്ങളുടെ എല്ലാ നേട്ടത്തിലും ഞാനും ഇസാനും അഭിമാനിക്കുന്നു'; ഷൊയ്ബിന്‍റെ വിരമിക്കലില്‍ സാനിയയുടെ കുറിപ്പ്

Published : Jul 06, 2019, 12:36 PM ISTUpdated : Jul 06, 2019, 12:38 PM IST
'നിങ്ങളുടെ എല്ലാ നേട്ടത്തിലും ഞാനും ഇസാനും അഭിമാനിക്കുന്നു';  ഷൊയ്ബിന്‍റെ വിരമിക്കലില്‍ സാനിയയുടെ കുറിപ്പ്

Synopsis

'20 വര്‍ഷങ്ങളായി അഭിമാനത്തോടെ കളിച്ച നിങ്ങള്‍ ഇപ്പോഴും അന്തസ്സോടെയും വിനയത്തോടെയും അത് തുടരുകയും ചെയ്യുന്നു. നിങ്ങളുടെ എല്ലാ നേട്ടങ്ങളിലും ഞാനും ഇസാനും അഭിമാനിക്കുന്നു'

കളിക്കളത്തിലും ജീവിതത്തിലും ഒരുപോലെ താരമാണ് സാനിയ മിര്‍സ. ടെന്നീസില്‍ സാനിയയുടെ നേട്ടങ്ങള്‍ ആഘോഷമാക്കുന്നതിനൊപ്പം ഷൊയ്ബ്-സാനിയ ജോഡികളുടെ ജീവിതവും എപ്പോഴും വാര്‍ത്തകളില്‍ ഇടം  നേടാറുണ്ട്. ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന ഭര്‍ത്താവ് ഷൊയ്ബ് മാലികിനെക്കുറിച്ച് സാനിയ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ കായിക ലോകത്തിന്‍റെ ശ്രദ്ധ നേടുന്നത്. ഷൊയ്ബിന്‍റെ ക്രിക്കറ്റ് നേട്ടങ്ങളില്‍ താനും മകന്‍ ഇസാനും ഏറെ അഭിമാനിക്കുന്നെന്നാണ് താരത്തിന്‍റെ ട്വീറ്റ്.

'എല്ലാ കഥകള്‍ക്കും ഒരു അവസാനമുണ്ട്. എന്നാല്‍ ജീവിതത്തില്‍ ഓരോ അവസാനവും പുതിയൊരു തുടര്‍ച്ചയാണ്. രാജ്യത്തിന് വേണ്ടി 20 വര്‍ഷങ്ങളായി അഭിമാനത്തോടെ കളിച്ച നിങ്ങള്‍ ഇപ്പോഴും അന്തസ്സോടെയും വിനയത്തോടെയും അത് തുടരുകയും ചെയ്യുന്നു. നിങ്ങളുടെ എല്ലാ നേട്ടങ്ങളിലും ഞാനും ഇസാനും അഭിമാനിക്കുന്നു' - സാനിയ കുറിച്ചു. 

വെള്ളിയാഴ്ചയാണ് രണ്ട് പതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് കരിയറിന് വിരാമമിട്ടുകൊണ്ട് ഷൊയ്ബ് ഏകദിന ക്രിക്കറ്റിനോട് വിട പറഞ്ഞത്. 1999-ല്‍ ഏകദിന മത്സരങ്ങളില്‍ അരങ്ങേറ്റം കുറിച്ച ഷൊയ്ബ് മാലിക് 287 ഏകദിനങ്ങളില്‍ നിന്നായി 34.55 ശരാശരിയില്‍ 7,534 റണ്‍സും 158 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ഒമ്പത് സെഞ്ചുറികളും 44 അര്‍ധ സെഞ്ചുറികളും ഷൊയ്ബിന്‍റെ നേട്ടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

2015-ല്‍ അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. 2001ല്‍ ബംഗ്ലാദേശിനെതിരെ ടെസ്റ്റിലും 2006ല്‍ ഇംഗ്ലണ്ടിനെതിരെ ട്വന്റി20യിലും മാലിക് അരങ്ങേറ്റം നടത്തി. വിരമിക്കല്‍ പ്രഖ്യാപിച്ച ഷൊയ്ബിന് ആശംസകള്‍ നേര്‍ന്ന് നിരവധി ആളുകളാണ് ട്വീറ്റ് ചെയ്തത്. 

PREV
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്