ടി20 ലോകകപ്പ് ടീമിലെ സ്പിന്നര്‍മാര്‍ അവരാണ്, രണ്ട് പേരുകളുമായി മഞ്ജരേക്കര്‍

By Gopalakrishnan CFirst Published Aug 5, 2022, 11:17 PM IST
Highlights

നിലവിലെ ഫോം വെച്ച് ചാഹൽ ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. രവീന്ദ്ര ജഡേജ ഓൾ റൗണ്ടറെന്ന നിലയിൽ ടീമിലുണ്ടാകും. അക്സർ പട്ടേലും ടീമിലുണ്ടാകും. ദീപക് ഹൂഡയും പാർട് ടൈം സ്പിന്നറിയാൻ കഴിയുന്ന താരമാണ്.

മുംബൈ: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് ടീമില്‍ ആരൊക്കെ ഉണ്ടാകുമെന്ന ചര്‍ച്ചയിലും ആകാംക്ഷയിലുമാണ് ആരാധകര്‍. 15 അംഗ ടീമില്‍ ഇടം നേടാനാവട്ടെ ടീം ഇന്ത്യയില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ലഭിക്കുന്ന അവസരങ്ങളില്‍ തിളങ്ങുന്ന യുവതാരങ്ങളും നിലനില്‍പ്പിനായി പൊരുതുന്ന സീനിയര്‍ താരങ്ങളും തമ്മിലാണ് കടുത്ത മത്സരം നടക്കുന്നത്.

ഇതിനിടെ ലോകകപ്പ് ടീമില്‍ സ്പിന്നര്‍മാരായി ആരൊക്കെ ഉണ്ടാകുമെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഓഫ് സ്പിന്നർ ആർ അശ്വിനും ലെ​ഗ് സ്പിന്നർ യുസ്വേന്ദ്ര ചാഹലുമാകും ഓസ്ട്രേലിയയിലേക്ക് പോകുന്ന ടീമിലെ ഇന്ത്യൻ സ്പിന്നർമാരെന്ന് മ‍ഞ്ജരേക്കർ പറഞ്ഞു. അക്സർ പട്ടേലും കുൽദീപ് യാദവുമാകും ടീമിലിടം നേടാനുള്ള മത്സരത്തിൽ ഇരുവർക്കും വെല്ലുവിളി ഉയർത്തുകയെന്നും ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ മ‍ഞ്ജരേക്കർ പറഞ്ഞു.

ബിഗ് ബാഷ് ഒഴിവാക്കൂ, യുഎഇയിലേക്ക് വരൂ; 15 ഓസ്‌ട്രേലിയന്‍ മുന്‍നിര താരങ്ങള്‍ക്ക് കോടികളുടെ വാഗ്ദാനം

നിലവിലെ ഫോം വെച്ച് ചാഹൽ ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. രവീന്ദ്ര ജഡേജ ഓൾ റൗണ്ടറെന്ന നിലയിൽ ടീമിലുണ്ടാകും. അക്സർ പട്ടേലും ടീമിലുണ്ടാകും. ദീപക് ഹൂഡയും പാർട് ടൈം സ്പിന്നറിയാൻ കഴിയുന്ന താരമാണ്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടീമിൽ അശ്വിനെ ഉൾപ്പെടുത്തിയത് ഉചിതമായ തീരുമാനമായിരുന്നു. അശ്വിൻ കഴിഞ്ഞ ഏതാനും വർഷങ്ങളായി ടി20 ക്രിക്കറ്റിൽ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

അശ്വിൻ-ചാഹൽ കൂട്ടുകെട്ട് ഇന്ത്യക്കായി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ചാഹലിന്റെ ബൗളിം​ഗ് അശ്വിന്റെ സമ്മർദ്ദമകറ്റുന്നുണ്ടെന്നും മഞ്ജരേക്കർ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കക്കായി ടബ്രൈസ് ഷംസിയും കേശവ് മഹാരാജും പുറത്തെടുക്കുന്ന പ്രകടനങ്ങൾ പോലെ മധ്യ ഓവറുകളിൽ വിക്കറ്റ് വീഴ്ത്താൻ അശ്വിൻ-ചാഹൽ സഖ്യത്തിനാവും. ടി20 ക്രിക്കറ്റിൽ അശ്വിൻ വിക്കറ്റെടുപക്കുന്നതിനെക്കാൾ ഇക്കോണമിയിലായിരുന്നു ശ്രദ്ധിച്ചിരുന്നത്. എന്നാൽ മറുവശത്ത് ചാഹലിനെപ്പോലൊരു റിസ്റ്റ് സ്പിന്നറുണ്ടാവുമ്പോൾ അത് അശ്വിനും നല്ലതാണെന്നും മഞ്ജരേക്കർ പറഞ്ഞു.

click me!