Asianet News MalayalamAsianet News Malayalam

ബിഗ് ബാഷ് ഒഴിവാക്കൂ, യുഎഇയിലേക്ക് വരൂ; 15 ഓസ്‌ട്രേലിയന്‍ മുന്‍നിര താരങ്ങള്‍ക്ക് കോടികളുടെ വാഗ്ദാനം

പ്രഥമ ഇന്റര്‍നാഷണല്‍ ലീഗ് നടക്കുക ജനുവരി ആറ് മുതല്‍ ഫെബ്രുവരി 12 വരെയാണ്. അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ഏതെങ്കിലും ഒരു ക്രിക്കറ്റ് ലീഗിന്റെ ഭാഗമാവാനേ കഴിയൂ.

Reports says 15 aussies players offered big amount to Skip BBL For UAE League
Author
Sydney NSW, First Published Aug 5, 2022, 10:29 PM IST

സിഡ്‌നി: യുഎഇ നടക്കാനിക്കുന്ന ഇന്റര്‍നാഷണല്‍ ലീഗ് ടി20 (International League T20) കളിക്കുന്നതായി ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് വന്‍ ഓഫര്‍. ബിഗ് ബാഷ് ഒഴിവാക്കിന്റെ ലീഗിന്റെ ഭാഗമാവാന്‍ 15 ഓസ്‌ട്രേലിയന്‍ (Cricket Australia) താരങ്ങള്‍ക്ക് 40 കോടിയോളം വാഗ്ദാനം ചെയ്തതായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 13 മുതല്‍ ഫെബ്രുവരി നാല് വരെയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷ് (Big Bash) നടക്കുന്നത്. 

പ്രഥമ ഇന്റര്‍നാഷണല്‍ ലീഗ് നടക്കുക ജനുവരി ആറ് മുതല്‍ ഫെബ്രുവരി 12 വരെയാണ്. അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ഏതെങ്കിലും ഒരു ക്രിക്കറ്റ് ലീഗിന്റെ ഭാഗമാവാനേ കഴിയൂ. ബിഗ് ബാഷ് ഒഴിവാക്കാനാണ് താരങ്ങള്‍ക്ക് ഇത്രയും തുക വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ മാധ്യമമായ സിഡ്‌നി മോണിംഗ് ഹെറാള്‍ഡ്, ദ എയ്ജ് എന്നി മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഓസീസ് താരങ്ങളുടെ കോണ്‍ട്രാക്റ്റ് പ്രകാരം ഒരു താരത്തിന് ബിഗ് ബാഷ് കളിക്കണമെന്നില്ല. 2014ന് ശേഷം ഡേവിഡ് വാര്‍ണര്‍ ഒരിക്കല്‍ പോലും ബിഗ്ബാഷ് കളിച്ചിട്ടില്ല. ബിഗ് ബാഷില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം തവാങ്ങുന്ന താരം ഡാര്‍സി ഷോര്‍ട്ടാണ്.

എന്നാല്‍ വാര്‍ണറിനെ തിരിച്ചെത്തിക്കാനുള്ള ശ്രമം ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തുന്നുണ്ട്. ബിബിഎല്‍ ഗവേണിംഗ് ബോഡി ചീഫ് എക്‌സിക്യൂട്ടീവ് നിക്ക് ഹോക്ക്‌ലിയും അതിന് പിന്നിലുണ്ട്. എന്നാല്‍ എത്രത്തോളം ഫലം കാണുമെന്ന് കണ്ടറയിണം. ഇതിനിടെയാണ് വാര്‍ണര്‍ ഉള്‍പ്പെടെയുളള താരങ്ങള്‍ക്ക് ഇന്റര്‍നാഷണല്‍ ലീഗില്‍ വാഗ്ദാനം ലഭിക്കുന്നത്. 

അപൂര്‍വ കാഴ്ച്ച, സഞ്ജു പന്തെറിയുന്നു! അശ്വിനോട് വിലയിരുത്താന്‍ ആവശ്യപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ്- വീഡിയോ

ബിഗ് ബാഷിന്റെ മേന്മ മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വാര്‍ണര്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളുമായി ലാഭകരമായ കരാറില്‍ ഒപ്പിടാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.

ലോകകപ്പില്‍ പാക്കിസ്ഥാനോടേറ്റ തോല്‍വി ഇന്ത്യയെ അടിമുടി ഉലച്ചുകളഞ്ഞുവെന്ന് മുന്‍ പാക് നായകന്‍

Follow Us:
Download App:
  • android
  • ios