ഐപിഎല്‍ തലമുറയുടെ റെഡ്-ബോള്‍ വിജയം ഒരു അത്ഭുതം: സഞ്ജയ് മഞ്ജരേക്കര്‍

Published : Aug 20, 2026, 07:48 PM IST
Sanjay manjrekar

Synopsis

ടി20 ക്രിക്കറ്റില്‍ വളര്‍ന്ന യുവതലമുറ ടെസ്റ്റ് ക്രിക്കറ്റില്‍ എളുപ്പത്തില്‍ വിജയിക്കുന്നതിലുള്ള അത്ഭുതം പങ്കുവെക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. പോപ്പ് ഗായകര്‍ ക്ലാസിക്കല്‍ സംഗീതം ആലപിക്കുന്നത് പോലെയാണ് ഈ ഫോര്‍മാറ്റ് മാറ്റമെന്ന് അദ്ദേഹം പറയുന്നു.

മുംബൈ: ടി20 ക്രിക്കറ്റില്‍ വളര്‍ന്നുവന്ന ഇന്നത്തെ യുവതലമുറ യാതൊരു ബുദ്ധിമുട്ടുമില്ലാതെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് മാറുന്നത് എങ്ങനെയെന്ന് അത്ഭുതപ്പെട്ട് മുന്‍ ഇന്ത്യ താരം സഞ്ജയ് മഞ്ജരേക്കര്‍. ടി20യില്‍ നിന്ന് ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റിലേക്കുള്ള ഈ മാറ്റത്തെ, പോപ്പ് ഗായകര്‍ ക്ലാസിക്കല്‍ രാഗങ്ങള്‍ ആലപിക്കുന്നതുമായാണ് അദ്ദേഹം താരതമ്യം ചെയ്തത്. ദൂരദര്‍ശന്റെ 'ദി ഗ്രേറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ഷോ'യിലാണ് മഞ്ജരേക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ട് ഫോര്‍മാറ്റുകളും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ടെങ്കിലും, ഈ തലമുറ ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നത് തനിക്ക് വലിയൊരു രഹസ്യമായിട്ടാണ് തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബാറ്റിംഗിലാണ് ഈ വ്യത്യാസം ഏറെ പ്രകടമാകുന്നത്. തുടക്കം മുതലേ ആക്രമണോത്സുകതയും വേഗത്തിലുള്ള സ്‌കോറിംഗും ആവശ്യപ്പെടുന്നതാണ് ടി20 ക്രിക്കറ്റ്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിന് കഠിനാധ്വാനവും അച്ചടക്കവും ഏറെ നേരം ക്രീസില്‍ ഏകാഗ്രതയോടെ പിടിച്ചുനില്‍ക്കാനുള്ള കഴിവുമാണ് ആവശ്യം.

ഐപിഎല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള ടി20 മത്സരങ്ങളില്‍ സ്ഥിരമായി കളിക്കാന്‍ അവസരം നല്‍കി. പരിചയസമ്പന്നരായ അന്താരാഷ്ട്ര താരങ്ങളോടൊപ്പം ഡ്രെസ്സിംഗ് റൂം പങ്കിടാന്‍ യുവതാരങ്ങള്‍ക്ക് സാധിച്ചതും അവരുടെ ആത്മവിശ്വാസവും കഴിവുകളും വളര്‍ത്താന്‍ സഹായിച്ചു. ഈ വെല്ലുവിളികള്‍ക്കിടയിലും പല താരങ്ങളും ടെസ്റ്റ് ക്രിക്കറ്റിലേക്ക് വിജയകരമായി ചുവടുമാറ്റം നടത്തിയിട്ടുണ്ട്. ആവശ്യമുള്ളപ്പോള്‍ തങ്ങളുടെ ആക്രമണ സ്വഭാവം നിയന്ത്രിച്ച് ദീര്‍ഘനേരം ക്രീസില്‍ നില്‍ക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ടെന്ന് മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കേരള ക്രിക്കറ്റ് ലീഗില്‍ ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്
അക്സറും കുല്‍ദീപും ഔട്ട്; രവീന്ദ്ര ജഡേജയുടെ പിൻഗാമിയാകാൻ മാനവ് സുതാർ