കണക്കുകളില്‍ സച്ചിന്‍ മുന്നിൽ, പക്ഷെ 'വിദേശത്ത് സച്ചിനേക്കാൾ കേമൻ വിരാട് കോലി'യെന്ന് ഡിവില്ലിയേഴ്സ്

Published : Aug 20, 2026, 12:56 PM IST
Virat kohli-Sachin tendulkar

Synopsis

വിദേശത്തെ ബൗൺസുള്ള പിച്ചുകളിൽ ഏഷ്യൻ ബാറ്റർമാർക്കും തിളങ്ങാൻ സാധിക്കുമെന്ന് ആദ്യം തെളിയിച്ചത് സച്ചിനാണെങ്കിലും, ആ വിശ്വാസത്തെ അടുത്ത തലത്തിലേക്ക് ഉയർത്തിയത് വിരാട് കോലിയാണെന്ന് ഡിവില്ലിയേഴ്സ്.

ജൊഹാനസ്ബര്‍ഗ്: വിദേശ ടെസ്റ്റ് മത്സരങ്ങളിലെ പ്രകടനത്തിന്‍റെ കാര്യത്തിൽ ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറേക്കാൾ മികച്ച താരം വിരാട് കോലിയാണെന്ന് ദക്ഷിണാഫ്രിക്കൻ മുൻ നായകൻ എബി ഡിവില്ലിയേഴ്സ്. ശ്രീലങ്കയ്‌ക്കെതിരായ ഗാലെ ടെസറ്റിൽ ഇന്ത്യ 165 റൺസ് വിജയം നേടിയതിന് പിന്നാലെ തന്‍റെ യൂട്യൂബ് ചാനലിൽ സംസാരിക്കവേയാണ് ആർ‌സി‌ബിയിലെ മുൻ സഹതാരം കൂടിയായ കോലിയുടെ പ്രകടനത്തെ പ്രകീർത്തിച്ച് ഡിവില്ലിയേഴ്സ് രംഗത്തെത്തിയത്.

വിദേശത്തെ ബൗൺസുള്ള പിച്ചുകളിൽ ഏഷ്യൻ ബാറ്റർമാർക്കും തിളങ്ങാൻ സാധിക്കുമെന്ന് ആദ്യം തെളിയിച്ചത് സച്ചിനാണെങ്കിലും, ആ വിശ്വാസത്തെ അടുത്ത തലത്തിലേക്ക് ഉയർത്തിയത് വിരാട് കോലിയാണെന്ന് ഡിവില്ലിയേഴ്സ് പറ‌ഞ്ഞു. സച്ചിൻ തുടങ്ങിവെച്ച ആ വഴിയിലൂടെ നടന്ന് കോലി ഇന്ത്യൻ ടീമിന്‍റെ വിദേശ മത്സരങ്ങളിലെ പ്രകടന നിലവാരം ഉയർത്തിയെന്നും ഡിവില്ലിയേഴ്സ് വ്യക്തമാക്കി. എന്നാൽ കണക്കുകൾ പരിശോധിച്ചാൽ 200 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 15,921 റൺസ് നേടിയ സച്ചിനാണ് റൺവേട്ടയിൽ മുന്നിൽ. സച്ചിന്‍റെ ആകെ റൺസിന്റെ 55 ശതമാനത്തോളവും (8,705 റൺസ്) വിദേശ മണ്ണിലായിരുന്നു.അതേസമയം 123 ടെസ്റ്റുകളിൽ നിന്ന് 9,230 റൺസ് നേടിയ കോഹ്‌ലി, വിദേശത്ത് 66 മത്സരങ്ങളിൽ നിന്ന് 4,774 റൺസാണ് ആകെ നേടിയിട്ടുള്ളത്.

എന്നാൽ കണക്കുകൾക്കപ്പുറം വിദേശ ടെസ്റ്റ് പരമ്പരകളിൽ വിജയിക്കുന്ന ഒരു ടീമായി ഇന്ത്യയെ മാറ്റിയെടുക്കാൻ കോലിയുടെ നേതൃത്വത്തിനും പ്രകടനത്തിനും സാധിച്ചുവെന്നാണ് ഡിവില്ലിയേഴ്സ് ചൂണ്ടിക്കാട്ടി. സച്ചിനും കോലിയും ഉണ്ടാക്കിയ ഈ സ്വാധീനം കെ എൽ രാഹുൽ, ദേവ്ദത്ത് പടിക്കൽ തുടങ്ങിയ നിലവിലെ ഇന്ത്യൻ ബാറ്റർമാർക്കും സഹായകരമാകുന്നുണ്ടെന്നും ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു. സാങ്കേതികമായി മികച്ച കഴിവുള്ള കെ എൽ രാഹുലിന് വിദേശത്ത് മികച്ച ശരാശരി സ്വന്തമാക്കാൻ കഴിയുമെന്നും, 100 റൺസ് നേടിയാൽ പോരാ, അത് 180 വരെയെങ്കിലും ഉയർത്താൻ രാഹുൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഡിവില്ലിയേഴ്സ് ഉപദേശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇഷാന്‍ കിഷനെ തഴഞ്ഞു, വിക്കറ്റ് കീപ്പറായി സഞ്ജു, ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്ത് റോബിന്‍ ഉത്തപ്പ
രണ്ടാം ടെസ്റ്റിനുളള ഇന്ത്യൻ ടീമില്‍ മാറ്റത്തിന് സാധ്യത, കുല്‍ദീപ് യാദവ് പുറത്തേക്ക്, അരങ്ങേറ്റത്തിനൊരുങ്ങി സാരാൻഷ് ജെയിൻ