കേരള ക്രിക്കറ്റ് ലീഗില്‍ ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്

Published : Aug 20, 2026, 07:21 PM IST
Thrissur Titans

Synopsis

കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിലെ ആദ്യ മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 137 റണ്‍സെടുത്തപ്പോള്‍, 19 പന്തുകള്‍ ബാക്കിനില്‍ക്കെ തൃശൂര്‍ ലക്ഷ്യം കണ്ടു. അര്‍ദ്ധ സെഞ്ച്വറി നേടിയ നിഖില്‍ തോട്ടതാണ് കളിയിലെ താരം.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിലെ ആദ്യ മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സിന് വിജയം. കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെ ഏഴ് വിക്കറ്റിനാണ് ടൈറ്റന്‍സ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂര്‍ ടൈറ്റന്‍സ് 19 പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. അര്‍ദ്ധ സെഞ്ച്വറി നേടിയ നിഖില്‍ തോട്ടതാണ് കളിയിലെ താരം.

ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിന് ഇന്നിങ്‌സിലെ രണ്ടാം പന്തില്‍ തന്നെ വരുണ്‍ നായനാരുടെ വിക്കറ്റ് നഷ്ടമായി. ആനന്ദ് ജോസഫിന്റെ പന്തില്‍ നിഖില്‍ തോട്ടത്ത് ക്യാച്ചെടുത്താണ് വരുണ്‍ മടങ്ങിയത്. രണ്ടാം വിക്കറ്റില്‍ രോഹന്‍ കുന്നുമ്മലും കെ. എസ്. അരവിന്ദും ചേര്‍ന്ന് 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തുടര്‍ന്നുള്ള ഓവറുകളില്‍ ഇരുവരെയും പുറത്താക്കി ബിജു നാരായണന്‍ കാലിക്കറ്റിന്റെ കുതിപ്പിന് തടയിട്ടു. രോഹന്‍ കുന്നുമ്മല്‍ 30-ഉം അരവിന്ദ് 26-ഉം റണ്‍സെടുത്തു.

തുടര്‍ന്നെത്തിയ അഖില്‍ സ്‌കറിയയും (9), അശ്വിന്‍ ആനന്ദും (2) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. സല്‍മാന്‍ നിസാര്‍ രണ്ട് ബൗണ്ടറികളുമായി മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും 13 റണ്‍സെടുത്ത് പുറത്തായി. ഏഴാമനായെത്തിയ കൃഷ്ണദേവന്റെ ഇന്നിങ്‌സാണ് കാലിക്കറ്റിന്റെ സ്‌കോര്‍ 137-ല്‍ എത്തിച്ചത്. 15 പന്തുകളില്‍ മൂന്ന് ഫോറും രണ്ട് സിക്‌സുമടക്കമാണ് കൃഷ്ണദേവന്‍ 27 റണ്‍സെടുത്തത്. അബ്ദുള്‍ ബാസിത് 18 റണ്‍സെടുത്തു. തൃശൂരിനു വേണ്ടി ആനന്ദ് ജോസഫും ബിജു നാരായണനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂര്‍ ടൈറ്റന്‍സിന് ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ നഷ്ടമായി. കെ. ആര്‍. രോഹിതിനെയും (3), അഹ്മദ് ഇമ്രാനെയും (10) അഖിന്‍ സത്താറാണ് പുറത്താക്കിയത്. എന്നാല്‍ മധ്യനിരയില്‍ ഒത്തുചേര്‍ന്ന ഷോണ്‍ റോജറുടെയും നിഖില്‍ തോട്ടത്തിലിന്റെയും ഇന്നിങ്‌സുകള്‍ തൃശൂരിന് കരുത്തായി. ഇരുവരും ചേര്‍ന്ന് 42 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഷോണ്‍ റോജര്‍ 30 റണ്‍സെടുത്ത് പുറത്തായെങ്കിലും മറുവശത്ത് ഉറച്ചുനിന്ന നിഖില്‍ മികച്ചൊരു ഇന്നിങ്‌സുമായി ടീമിനെ വിജയത്തിലെത്തിച്ചു. 48 പന്തുകളില്‍ 59 റണ്‍സുമായി നിഖില്‍ പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ എം. എസ്. അഖില്‍ 27 റണ്‍സുമായി നിഖിലിന് പിന്തുണയേകി. 16.5 ഓവറില്‍ തൃശൂര്‍ ലക്ഷ്യത്തിലെത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കിവീസിന്‍റെ ചിറകരിഞ്ഞ് ബൗളര്‍മാര്‍, അവസാന ഏകദിനത്തിൽ 22 റൺസിന്‍റെ ആവേശ ജയം, പരമ്പര സ്വന്തമാക്കി ഇന്ത്യ
ദുസ്വപ്നം പോലൊരു പരമ്പര! പക്ഷേ, ലോകകപ്പില്‍ രോ-കോ അല്ലാതെ മറ്റാരുണ്ട്?