
കൊളംബോ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് സമനിലയിലാക്കാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചിരുന്നു. ഫോളോഓണ്‍ ചെയ്തിട്ടും ശ്രീലങ്കന്‍ താരങ്ങളെ മെരുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. രണ്ട്് ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയ സോനല്‍ ദിനുഷയാണ് ശ്രീലങ്കയ്ക്ക് വിജയതുല്യമായ സമനില സമ്മാനിച്ചത്. മത്സരത്തിന് പിന്നാലെ ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.
പിച്ചിന്റെ അവസ്ഥയും ശ്രീലങ്കന്‍ ബാറ്റര്‍മാരുടെ പോരാട്ടവീര്യവും മനസ്സിലാക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പറയുന്നു. അഞ്ചാം ദിവസത്തെ ശ്രീലങ്കന്‍ പിച്ചുകള്‍ വളരെ മന്ദഗതിയിലുള്ളതാണെന്നും ഇന്ത്യന്‍ ബൗളര്‍മാരെ വിറപ്പിച്ച ലങ്കന്‍ ബാറ്റര്‍മാരുടെ പ്രകടനം അഭിനന്ദനാര്‍ഹമാണെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി. 'ഇന്ത്യക്ക് വിജയലക്ഷ്യം ലഭിച്ചാല്‍ പോലും, അത് മറികടക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. എങ്കിലും ഗില്ലിന്റെ ക്യാപ്റ്റന്‍സിക്ക് ഞാന്‍ 10-ല്‍ 7 അല്ലെങ്കില്‍ 8 മാര്‍ക്ക് നല്‍കും. ക്യാപ്റ്റന്‍ എന്ന് നമുക്ക് ഇപ്പോള്‍ മുന്‍വിധിയോടെ വിലയിരുത്താനാകില്ല. ഈ ടെസ്റ്റിലെ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി സാഹചര്യങ്ങള്‍ക്ക് അനുസൃതമായുള്ളതായിരുന്നു.' മഞ്ജരേക്കര്‍ പറഞ്ഞു.
ഒന്നാം ഇന്നിംഗ്‌സില്‍ 213 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ നാലാം ദിവസത്തിന്റെ തുടക്കത്തില്‍ ശ്രീലങ്കയെ ഫോളോ-ഓണിന് അയക്കുകയായിരുന്നു. രണ്ട് ദിവസത്തിലധികം ബാക്കിനില്‍ക്കെ ലങ്കയെ കുറഞ്ഞ സ്‌കോറിന് പുറത്താക്കാമെന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നീക്കം. എന്നാല്‍ സോണല്‍ ദിനുഷയും കേശര നുവാന്തയും ചേര്‍ന്ന് അഞ്ചാം ദിവസം നടത്തിയ ചെറുത്തുനില്‍പ്പ് ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 112 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
89.4 ഓവറുകള്‍ എറിഞ്ഞ ശേഷം ഇന്ത്യ ഫോളോ-ഓണ്‍ നടപ്പിലാക്കിയത് സ്വാഭാവികമായ തീരുമാനമായിരുന്നെങ്കിലും, പിന്നീട് ഇന്ത്യന്‍ ബൗളര്‍മാര്‍ ക്ഷീണിതരാവുകയും പ്ലാനുകള്‍ നടപ്പിലാക്കാന്‍ കഴിയാതെ വരികയും ചെയ്തു. ടെസ്റ്റിലെ തന്റെ രണ്ടാമത്തെയും പരമ്പരയിലെ മൂന്നാമത്തെയും സെഞ്ച്വറി നേടിയ സോണല്‍ ദിനുഷയുടെ കരുത്തില്‍ ശ്രീലങ്ക 400 കടന്നു. ടെസ്റ്റ് മത്സരങ്ങളുടെ നാലാം ഇന്നിംഗ്‌സില്‍ 150 ഓവറിലധികം ബാറ്റ് ചെയ്യുന്ന എട്ടാമത്തെ മാത്രം സംഭവത്തിനാണ് ഇത് വേദിയായത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!