വിരാട് കോലിയും സഞ്ജുവുമില്ല; ഈ ഐപിഎല്‍ സീസണിലെ ടോപ് 10 ബാറ്റേഴ്സിനെ തെരഞ്ഞെടുത്ത് മഞ്ജരേക്കർ

Published : Apr 18, 2025, 06:45 PM IST
വിരാട് കോലിയും സഞ്ജുവുമില്ല; ഈ ഐപിഎല്‍ സീസണിലെ ടോപ് 10 ബാറ്റേഴ്സിനെ തെരഞ്ഞെടുത്ത് മഞ്ജരേക്കർ

Synopsis

മിച്ചല്‍ മാര്‍ഷ്, ട്രാവിസ് ഹെഡ്, നിക്കോളാസ് പുരാൻ, ഫില്‍ സാള്‍ട്ട്, ശ്രേയസ് അയ്യര്‍ എന്നിവര്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ അഞ്ച് പേര്‍ പുറത്തായി

മുംബൈ: ഐപിഎല്‍ പതിനെട്ടാം സീസണ്‍ പാതി പിന്നിടുമ്പോള്‍ സീസണിലെ ഇതുവരെയുള്ള ടോപ് 10 ബാറ്റേഴ്സിനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കര്‍.രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും ആര്‍സിബി താരം വിരാട് കോലിയും മഞ്ജരേക്ക‍ർ തെരഞ്ഞെടുത്ത ടോപ് 10 ബാറ്റേഴ്സിന്‍റെ പട്ടികയിലില്ലെന്നതാണ് പ്രത്യേകത. നേരത്തെ ഐപിഎല്ലിന്‍റെ തുടക്കത്തിലും ഇതുപോലെ സീസണിലെ ടോപ് 10 ബാറ്റര്‍മാരാകാന്‍ സാധ്യതയുള്ളവരെ മഞ്ജരേക്കര്‍ തെരഞ്ഞെടുത്തിരുന്നു. ആ പട്ടികയിലെ അഞ്ച് പേര്‍ മാത്രമാണ് മ‍ഞ്ജരേക്കറുടെ പട്ടികയില്‍ സീസണ്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ ഇടം നേടിയത്.

മിച്ചല്‍ മാര്‍ഷ്, ട്രാവിസ് ഹെഡ്, നിക്കോളാസ് പുരാൻ, ഫില്‍ സാള്‍ട്ട്, ശ്രേയസ് അയ്യര്‍ എന്നിവര്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ അഞ്ച് പേര്‍ പുറത്തായി. ഡല്‍ഹി ക്യാപിറ്റല്‍സ് വിക്കറ്റ് കീപ്പറായ കെ എല്‍ രാഹുലാണ് പുതുതായി പട്ടികയില്‍ ഇടം നേടിയ താരം. അ‍ഞ്ച് ഇന്നിംഗ്സില്‍ 238 റണ്‍സുമായി ഡല്‍ഹിയുടെ ടോപ് സ്കോറർ കൂടിയാണ് രാഹുല്‍. ഗുജറാത്ത് ടൈറ്റന്‍സ് താരം ജോസ് ബട്‌ലര്‍, പ്രിയാന്‍ഷ് ആര്യ, അഭിഷേക് ശര്‍മ, ഹെന്‍റിച്ച് ക്ലാസന്‍ എന്നിവരാണ് പുതുതായി മ‍ഞ്ജരേക്കറുടെ പട്ടികയില്‍ ഇടം നേടിയ മറ്റ് താരങ്ങൾ.

രാജസ്ഥാന് നാളെ ജീവന്‍മരണപ്പോരാട്ടം, എതിരാളികള്‍ റിഷഭ് പന്തിന്‍റെ ലക്നൗ; സ‍ഞ്ജു കളിക്കുന്ന കാര്യത്തില്‍ ആശങ്ക

പവര്‍ പ്ലേയില്‍ തകര്‍ത്തടിച്ച് റണ്‍സ് വാരുന്ന പ്രിയാന്‍ഷ് ആര്യയും അഭിഷേക് ശര്‍മയും എതിരാളികൾക്ക് തലവേദനയായിരുന്നു. മഞ്ജരേക്കര്‍ തെരഞ്ഞെടുത്ത ടോപ് 10 ബാറ്റേഴ്സ് ഇവരാണ്, കുറഞ്ഞത് 200 റണ്‍സ് നേടിയവരെയും മികച്ച സ്ട്രൈക്ക് റേറ്റുള്ളവരെയുമാണ് പട്ടികയിലേക്ക് പരിഗണിച്ചത്. സീസണില്‍ 200 റണ്‍സിലേറെ നേടുകയും 60 റണ്‍സ് ശരാശരി നിലനിര്‍ത്തുകയും ചെയ്തെങ്കിലും 143 സ്ര്ടൈക്ക് റേറ്റ് മാത്രമണാണുള്ളത് എന്നതാണ് വിരാട് കോലി പുറത്താവാന്‍ കാരണമായത്.

പ്രിയാന്‍ഷ് ആര്യ, നിക്കോളാസ് പുരാന്‍, ശ്രേയസ് അയ്യര്‍, അഭിഷേക് ശര്‍മ, ഫില്‍ സാള്‍ട്ട്, മിച്ചല്‍ മാര്‍ഷ്, ട്രാവിസ് ഹെഡ്, ഹെന്‍റിച്ച് ക്ലാസന്‍, ജോസ് ബട്‌ലര്‍, കെ എല്‍ രാഹുല്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍