Latest Videos

ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പര: അവനുവേണ്ടി കോലി ത്യാഗം ചെയ്യട്ടെയെന്ന് മഞ്ജരേക്കര്‍

By Web TeamFirst Published Jan 17, 2023, 2:33 PM IST
Highlights

വിരാട് കോലി തന്‍റെ മൂന്നാം നമ്പര്‍ ബാറ്റിംഗ് പൊസിഷന്‍ ത്യജിച്ചാല്‍ ഗില്ലിനെ മൂന്നാം നമ്പറില്‍ കളിപ്പിച്ച് ഇഷാന്‍ കിഷനെ ഓപ്പണറാക്കാനാവുമെന്ന് മഞ്ജരേക്കര്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ടോക് ഷോയില്‍ പറഞ്ഞു. മൂന്നാം നമ്പറിലിറങ്ങുന്നതിന് പകരം കോലി നാലാം നമ്പറിലിറങ്ങിയാല്‍ നിലവില്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

ഹൈദരാബാദ്: ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരക്ക് നാളെ ഹൈദരാബാദില്‍ തുടക്കമാകാനിരിക്കെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്ന ചര്‍ച്ചയിലാണ് ആരാധകര്‍. കെ എല്‍ രാഹുലിന്‍റെ അഭാവത്തില്‍ വിക്കറ്റ് കീപ്പറായി ടീമില്‍ സ്ഥാനമുറപ്പിച്ച യുവതാരം ഇഷാന്‍ കിഷന്‍ പ്ലേയിംഗ് ഇലവനില്‍ എവിടെ കളിപ്പിക്കുമെന്ന് തല പുകയ്ക്കുകയാണ് ഇന്ത്യന്‍ ടീം മാനേജ്മെന്‍റ്. ബംഗ്ലാദേശിനെതിരെ ഓപ്പണറായി ഇറങ്ങി അിവേഗ ഡബിള്‍ തികച്ച് റെക്കോര്‍ഡിട്ട ഇഷാനെ മധ്യനിരയില്‍ കളിപ്പിക്കുന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കും. അതേസമയം ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ടീമിന് മികച്ച തുടക്കം നല്‍കുകയും തകര്‍പ്പന്‍ പ്രകടനം നടത്തുകയും ചെയ്യുന്ന ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കാനുമാവില്ല. ഈ സാഹചര്യത്തില്‍ വിരാട് കോലിക്ക് ഇന്ത്യന്‍ ടീമിനെ സഹായാനിക്കാനാവുമെന്ന് തുറന്നു പറുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.

വിരാട് കോലി തന്‍റെ മൂന്നാം നമ്പര്‍ ബാറ്റിംഗ് പൊസിഷന്‍ ത്യജിച്ചാല്‍ ഗില്ലിനെ മൂന്നാം നമ്പറില്‍ കളിപ്പിച്ച് ഇഷാന്‍ കിഷനെ ഓപ്പണറാക്കാനാവുമെന്ന് മഞ്ജരേക്കര്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ടോക് ഷോയില്‍ പറഞ്ഞു. മൂന്നാം നമ്പറിലിറങ്ങുന്നതിന് പകരം കോലി നാലാം നമ്പറിലിറങ്ങിയാല്‍ നിലവില്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

കെ എല്‍ രാഹുല്‍ ഇല്ല! വിക്കറ്റ് കീപ്പര്‍ ഇഷാനോ, അതോ ഭരതോ? ഇന്ത്യ- ന്യൂസിലന്‍ഡ് ആദ്യ ഏകദിനം- സാധ്യതാ ഇലവന്‍

മുമ്പും തന്‍റെ മൂന്നാം നമ്പര്‍ സ്ഥാനം കോലി ടീമിനായി ത്യജിച്ചിട്ടുണ്ടെന്നും അതുപോലെ നാളെയും ചെയ്യാവുന്നതാണെന്നും മഞ്ജരേക്കര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീലങ്കക്കെതിരെ അംബാട്ടി റായുഡുവിന്  മൂന്നാം നമ്പറില്‍ അവസരം നല്‍കാനാണ് കോലി നാലാം നമ്പറിലേക്ക് മാറിയത്. അതുപോലെ ഇഷാന്‍ കിഷന് ടോപ് ഓര്‍ഡറില്‍ അവസരം നല്‍കാന്‍ കോലി നാലാം നമ്പറിലേക്ക് മാറിയാല്‍ തീരാവുന്ന പ്രതിസന്ധിയെ ഉള്ളു. കിഷനെ ഓപ്പണറാക്കിയാല്‍ ഇടം കൈ-വലംകൈ ഓപ്പണിംഗ് സഖ്യം ഉറപ്പാക്കാനാവുമെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

ബംഗ്ലാദേശിനെതിരെ ഓപ്പണറായാണ് ഇഷാന്‍ ഡബിള്‍ സെഞ്ചുറി തികച്ചത്. എന്നാല്‍ ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങളിലും ഇഷാന്‍ കിഷന് പകരം ശുഭ്മാന്‍ ഗില്ലിനെയാണ് ഇന്ത്യക്കായി രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി ഇറങ്ങിയത്. കഴിഞ്ഞ നാലു മത്സരങ്ങളില്‍ മൂന്നാം നമ്പറിലിറങ്ങിയ കോലിയാകട്ടെ മൂന്ന് സെഞ്ചുറികളാണ് അടിച്ചു കൂട്ടിയത്.

click me!