കെ എല്‍ രാഹുല്‍ ഇല്ല! വിക്കറ്റ് കീപ്പര്‍ ഇഷാനോ, അതോ ഭരതോ? ഇന്ത്യ- ന്യൂസിലന്‍ഡ് ആദ്യ ഏകദിനം- സാധ്യതാ ഇലവന്‍

By Web TeamFirst Published Jan 17, 2023, 2:07 PM IST
Highlights

അതുകൊണ്ടുതന്നെ ലങ്കയ്‌ക്കെതിരെ കളിച്ച ടീമില്‍ നിന്ന് വലിയ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ല. രാഹുലിന് പകരം ഇഷാന്‍ കിഷന്‍ ടീമിലെത്തിക്കും. ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍ കെ എസ് ഭരതാണ്.

ഹൈദരാബാദ്: ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പര തൂത്തുവാരിയതിന് ശേഷം ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്‌ക്കൊരുങ്ങുകയാണ് ഇന്ത്യ. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് പരമ്പയിലുള്ളത്. ആദ്യ ഏകദിനം നാളെ ഹൈദരാബാദില്‍ നടക്കും. ശ്രീലങ്കയ്‌ക്കെതിരായ പരമ്പര ഇന്ത്യ തൂത്തുവാരുകയായിരുന്നു. കിവീസിനെതിരെ പരമ്പരയിലേക്കെത്തുമ്പോള്‍ പ്രധാനമാറ്റം കെ എല്‍ രാഹുല്‍ ടീമിനൊപ്പമില്ലെന്നുള്ളതാണ്. വിവാഹം ആയതിനാല്‍ രാഹുല്‍ പരമ്പയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അതുകൊണ്ടുതന്നെ ലങ്കയ്‌ക്കെതിരെ കളിച്ച ടീമില്‍ നിന്ന് വലിയ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ല. രാഹുലിന് പകരം ഇഷാന്‍ കിഷന്‍ ടീമിലെത്തിക്കും. ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍ കെ എസ് ഭരതാണ്. എന്നാല്‍ ഇഷാന്റെ സ്ഥിരം പൊസിഷനായ ഓപ്പണിംസ് സ്ഥാനത്ത് അവസരം കിട്ടാന്‍ സാധ്യത കുറവാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒരറ്റത്തുണ്ടാവും. അദ്ദേഹത്തോടൊപ്പം മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്‍ കളിക്കും. ഇനി ഇഷാനെ ഓപ്പണറാക്കിയില്‍ ഗില്‍ മൂന്നാം സ്ഥാത്തേക്ക് ഇറങ്ങേണ്ടി വരും. എന്നാല്‍ മികച്ച ഫോമില്‍ കളിക്കുന്ന കോലിയുടെ സ്ഥാനം വിട്ടുനല്‍കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവില്ല. അതുകൊണ്ട് കിഷന്‍ മധ്യനിരയില്‍ കളിക്കേണ്ടിവരും. 

കോലിക്ക് ശേഷം ശ്രയസ് അയ്യര്‍ ക്രീസിലെത്തും. പിന്നാലെ കിഷനെ കളിക്കാനെത്തും. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ സ്ഥാനം നിലനിര്‍ത്തും. രണ്ട് സ്പിന്നര്‍മാരില്‍ ഒരാള്‍ വാഷിംഗ്ടണ്‍ സുന്ദറായിരിക്കും. ബാറ്റിംഗിനും ഉപകരിക്കുമെന്നുള്ളത് താരത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. അക്സര്‍ പട്ടേല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും താരത്തിന് ഗുണം ചെയ്യും. കുല്‍ദീപ് യാദവ്, അക്‌സറിന് കൂട്ടായി ടീമിലുണ്ടാവും. യൂസ്‌വേന്ദ്ര ചാഹല്‍ ഒരിക്കല്‍കൂടി പുറത്തിരിക്കേണ്ടി വരും. പേസര്‍മാരായ മുഹമ്മദ് ഷമി, ഉമ്രാന്‍ മാലിക്ക്, മുഹമ്മദ് സിറാജ് എന്നിവര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തും. 

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ്, അയ്യര്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്.

സൗദിയില്‍ റൊണാള്‍ഡോയുടെ അരങ്ങേറ്റം പി എസ് ജിക്കെതിരെ ക്യാപ്റ്റനായി

click me!