'ജഡ്ഡുവിന് പകരം ചാഹലിനെ ഇറക്കാന്‍ നിര്‍ദേശിച്ചത് സഞ്ജു'; വിജയകരമായ തീരുമാനത്തെ കുറിച്ച് ആര്‍ ശ്രീധര്‍

Published : Jan 17, 2023, 01:23 PM ISTUpdated : Jan 17, 2023, 01:54 PM IST
'ജഡ്ഡുവിന് പകരം ചാഹലിനെ ഇറക്കാന്‍ നിര്‍ദേശിച്ചത് സഞ്ജു'; വിജയകരമായ തീരുമാനത്തെ കുറിച്ച് ആര്‍ ശ്രീധര്‍

Synopsis

അക്കാലത്ത് ഇന്ത്യന്‍ ഫീല്‍ഡിംഗ് കോച്ചായിരുന്ന ആര്‍ ശ്രീധര്‍ തന്റെ ആത്മകഥയായ 'കോച്ചിംഗ് ബിയോണ്ട്- മൈ ഡെയ്‌സ് വിത്ത് ദ ഇന്ത്യന്‍ ക്രിക്കറ്റ് ടീം' എന്ന പുസ്തകത്തിലാണ് ഇക്കാര്യം വിവരിക്കുന്നത്. സഞ്ജുവിന്റെ നിര്‍ദേശം നിര്‍ദേശം പ്രധാന കോച്ച് രവി ശാസ്ത്രിയെ അറിയിക്കുകയായിരുന്നു.

ബംഗളൂരു: 2020ല്‍ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടി20യില്‍ യൂസ്‌വേന്ദ്ര ചാഹല്‍ കണ്‍ക്കഷന്‍ സബ്ബായി ഇറങ്ങിയത് ക്രിക്കറ്റ് ആരാധകര്‍ മറന്നുകാണില്ല. രവീന്ദ്ര ജഡേജയ്ക്ക് പകരമാണ് ചാഹല്‍ കളത്തിലെത്തിയത്. മത്സരത്തില്‍ ചാഹലിന്റെ ബൗളിംഗ് പ്രകടനം നിര്‍ണായകമായിരുന്നു. നാല് ഓവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത ചാഹല്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. മത്സരം ഇന്ത്യ ജയിക്കുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുക്കാനാണ് സാധിച്ചത്.

എന്നാല്‍ ചാഹലിനെ ഇറക്കാനുളള തീരുമാനത്തിന് പിന്നില്‍ മാസ്റ്റര്‍ ബ്രെയ്‌നുണ്ടായിരുന്നു. മറ്റാരുമല്ല, അന്ന് ടീമിലുണ്ടായിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ തന്നെ. അക്കാലത്ത് ഇന്ത്യന്‍ ഫീല്‍ഡിംഗ് കോച്ചായിരുന്ന ആര്‍ ശ്രീധര്‍ തന്റെ ആത്മകഥയായ 'കോച്ചിംഗ് ബിയോണ്ട്- മൈ ഡെയ്‌സ് വിത്ത് ദ ഇന്ത്യന്‍ ക്രിക്കറ്റ് ടീം' എന്ന പുസ്തകത്തിലാണ് ഇക്കാര്യം വിവരിക്കുന്നത്. സഞ്ജുവിന്റെ നിര്‍ദേശം നിര്‍ദേശം പ്രധാന കോച്ച് രവി ശാസ്ത്രിയെ അറിയിക്കുകയായിരുന്നു. ശാസ്ത്രി അംഗീകരിച്ചതോടെ പന്തെറിയാന്‍ ചാഹലെത്തി. 

23 പന്തില്‍ 44 റണ്‍സുമായി നിര്‍ണായക സംഭാവന നല്‍കാന്‍ ജഡേജക്കായിരുന്നു. പിന്നാലെ പകരമെത്തിയ ചാഹല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തുന്നതിനൊപ്പം മത്സരത്തിലെ താരവുമായി. പുസ്തകത്തില്‍ ശ്രീധര്‍ വിവരിക്കുന്നതിങ്ങനെ... ''ഞാന്‍ ഡ്ഗഔട്ടില്‍ ഇരിക്കുകയായിരുന്നു. ഓസ്‌ട്രേലിയ ബാറ്റ് ചെയ്യാനിരിക്കെ  ഫീല്‍ഡിംഗ് പൊസിഷനെ കുറിച്ച് പ്ലാന്‍ ചെയ്യുകയായിരുന്നു. എനിക്കടുത്ത് സഞ്ജു സാംസണ്‍, മായങ്ക് അഗര്‍വാള്‍ എന്നിവരും ഇരിക്കുന്നുണ്ട്. ഇതിനിടെ സഞ്ജു എന്നോട് ചോദിച്ചു, പന്ത് ജഡ്ഡുവിന്റെ ഹെല്‍മെറ്റില്‍ കൊണ്ടില്ലേ എന്ന്. പിന്നെന്തുകൊണ്ട് നമുക്ക് കണ്‍ക്കഷന്‍ സബ്ബിനെ കുറിച്ച് ആലോചിച്ചുകൂടാ..? ജഡ്ഡുവിന് പകരം ഒരു ബൗളറെ കിട്ടുമെന്നും സഞ്ജു പറഞ്ഞു.'' ശ്രീധര്‍ തന്റെ പുസ്തകത്തില്‍ വിവരിച്ചു.

ആ നിര്‍ദേശത്തോടെ സഞ്ജുവില്‍ ഒരു ക്യാപ്റ്റനുണ്ടെന്ന് ഞാന്‍ മനസിലാക്കിയെന്നു ശ്രീധര്‍ പറഞ്ഞു. ''സഞ്ജുവില്‍ ഒരു ക്യാപ്റ്റനുണ്ടെന്ന് അന്ന് ഞാന്‍ മനസിലാക്കി. സഞ്ജുവിന്റെ നിര്‍ദേശം ഞാന്‍ ശാസ്ത്രിയെ അറിയിച്ചു. സഞ്ജു നിര്‍ദേശം അദ്ദേഹത്തിനും ബോധിച്ചിരുന്നു. സഞ്ജുവിന്റെ ചിന്തയാണ് ചാഹലിനെ ടീമിലെത്തിച്ചത്. ഗെയിമിനെ കുറിച്ച് മാത്രം ചിന്തിക്കുന്ന താരമാണ് സഞ്ജു. യഥാര്‍ത്ഥത്തില്‍ ഒരു ടീം മാന്‍.'' ശ്രീധര്‍ പറഞ്ഞുനിര്‍ത്തി.

ഇഷാന്‍ കിഷനെ എവിടെ കളിപ്പിക്കും, തലവേദന ഒഴിയാതെ രോഹിത് ശര്‍മ

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്