
വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യ നേടിയ തകര്‍പ്പൻ ജയത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ. യുവതാരം വൈഭവ് സൂര്യവംശിക്ക് വേണ്ടി സ്വന്തം ഓപ്പണിങ് സ്ഥാനം വിട്ടുകൊടുത്ത സഞ്ജുവിന്‍റെ മനസ്സ് വലിയ അർപ്പണബോധമുള്ളതാണെന്നും അത്തരം കളിക്കാരെയാണ് ഏതൊരു ടീമിനും ആവശ്യമെന്നും ജാഫർ പറഞ്ഞു. മത്സരത്തിൽ 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് വേണ്ടി വൈഭവ് സൂര്യവംശിയും (19 പന്തിൽ 45) അഭിഷേക് ശർമ്മയും (38 പന്തിൽ 113) ചേർന്ന് വെറും 43 പന്തിൽ 133 റൺസിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. മൂന്നാമതായി ക്രീസിലിറങ്ങിയ സഞ്ജു 13 പന്തിൽ 18 റൺസ് നേടി വിജയത്തിന് നാല് റണ്‍സകലെ പുറത്തായി. 13.2 ഓവറിൽ ലക്ഷ്യം മറികടന്ന ഇന്ത്യ മത്സരത്തിൽ 6 വിക്കറ്റിന്റെ വിജയം സ്വന്തമാക്കുകയും 5 മത്സരങ്ങളുടെ പരമ്പര 3-0ത്തിന് സ്വന്തമാക്കുകയും ചെയ്തു.
സഞ്ജു സാംസൺ വലിയൊരു ക്രെഡിറ്റ് അർഹിക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ ഓപ്പണറായി ഇറങ്ങി സെഞ്ചുറികളും റൺസും നേടിയിട്ടുള്ള ഒരാൾക്ക് തന്‍റെ ബാറ്റിംഗ് സ്ഥാനം മറ്റൊരാൾക്ക് വേണ്ടി വിട്ടുകൊടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. സഞ്ജു പൂർണ്ണമായും ഒരു ടീം മാനാണ്. സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിടാൻ സാധിക്കുന്ന സഞ്ജുവിനെപ്പോലെയുള്ള കളിക്കാരെയാണ് ടീമിന് ആവശ്യം. വൈഭവിന് വേണ്ടി ബാറ്റിംഗ് ഓർഡറിൽ മാറിക്കൊടുക്കാൻ കാണിച്ച സഞ്ജുവിന്‍റെ മനസ്സ് അഭിനന്ദനാർഹമാണെന്നും ജാഫർ തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് വ്യക്തമാക്കി. മത്സരശേഷം വൈഭവിനായി ഓപ്പണർ സ്ഥാനം വിട്ടുകൊടുത്ത സഞ്ജുവിന്‍റെ തീരുമാനത്തെ അഭിഷേക് ശര്‍മയും അഭിനന്ദിച്ചിരുന്നു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
യുവതാരം വൈഭവ് സൂര്യവംശിയുടെ ഇന്നിംഗ്സിനെയും ജാഫർ പ്രശംസിച്ചു. ഐപിഎല്ലും അന്താരാഷ്ട്ര ക്രിക്കറ്റും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും 45 റൺസ് നേടിയ ഈ ഇന്നിംഗ്സ് വൈഭവിന് വലിയ ആത്മവിശ്വാസം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തിരിച്ചുവരവിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന പേസർ ഭുവനേശ്വർ കുമാറിനെ പിന്തുണയ്ക്കാനും ജാഫർ മറന്നില്ല. ഫ്രാഞ്ചൈസി ക്രിക്കറ്റിലെ പ്രകടനത്തിന് ശേഷം അന്താരാഷ്ട്ര തലത്തിലേക്ക് തിരിച്ചെത്തുമ്പോൾ താളം കണ്ടെത്താൻ അൽപം സമയമെടുക്കുമെന്നും ഭുവിയെ ടീമിലെടുത്ത തീരുമാനം ശരിയായിരുന്നുവെന്നും ജാഫര്‍ അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!