സ്കോര്‍ 135ൽ നില്‍ക്കെ വൈശാഖ് ചന്ദ്രനും(5) അതേ സ്കോറില്‍ എം ഡി നിധീഷും(0) മടങ്ങിയതോടെ കേരളത്തിന് ഇരട്ടപ്രഹമേറ്റു.
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി കേരളം. മൂന്നാം ദിനം ആറ് വിക്കറ്റിന് 101 റൺസെന്ന നിലയിൽ ബാറ്റിംഗ് തുടര്‍ന്ന കേരളം മൂന്നാം ദിനം ആദ്യ സെഷനില്‍ 141 റണ്‍സിന് ഓള് ഔട്ടായി. 209 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി. കേരളത്തെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ബംഗാള്‍ രണ്ടാം ഇന്നിംഗ്സിന് ഇറങ്ങി. 101-6 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ബംഗാളിന് അവസാന പ്രതീക്ഷയായിരുന്ന ജലജ് സക്സേനയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. സ്കോര്‍ 121ൽ നില്‍ക്കെ ആറ് റണ്‍സെടുത്ത ജലജിനെ പുറത്താക്കിയ പ്രദീപ്ത പ്രമാണിക്കാണ് കേരളത്തിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്.
സ്കോര്‍ 135ൽ നില്‍ക്കെ വൈശാഖ് ചന്ദ്രനും(5) അതേ സ്കോറില്‍ എം ഡി നിധീഷും(0) മടങ്ങിയതോടെ കേരളത്തിന് ഇരട്ടപ്രഹമേറ്റു. സ്കോര്‍ 141ൽ നില്‍ക്കെ അവസാന ബാറ്ററായ എന്‍ പി ബേസില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ റണ്ണൗട്ടായതോടെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് 141 റണ്‍സില്‍ അവസാനിച്ചു. 30 റണ്‍സുമായി മുഹമ്മദ് അസറുദ്ദീന് പുറത്താകാതെ നിന്നു. ഇന്നെല ബംഗാളിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 350 റണ്‍സിന് മറുപടി പറയാനിറങ്ങിയ കേരളത്തിന് കേരളത്തിന് തുടക്കത്തിൽ തന്നെ അഭിഷേക് പി. നായരുടെ വിക്കറ്റ് നഷ്ടമായിരുന്നു. നാല് റൺസെടുത്ത അഭിഷേക് മുഹമ്മദ് ഷമിയുടെ പന്തിൽ ക്ലീൻ ബൗൾഡ് ആയി. വൈകാതെ 12 റൺസെടുത്ത അഭിഷേക് ജെ. നായരും പ്രദീപ്ത പ്രമാണിക്കിന്റെ പന്തിൽ ബൗൾഡ് ആയി മടങ്ങി. സച്ചിൻ ബേബിയും വിഷ്ണു വിനോദും ചേർന്ന് ചെറിയൊരു ചെറുത്തുനിൽപ്പിന് തുടക്കമിട്ടെങ്കിലും 23 റൺസെടുത്ത സച്ചിനെ പുറത്താക്കി ഷഹബാസ് അഹമ്മദ് അടുത്ത പ്രഹരമേല്പിച്ചു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
അവസാന ഓവറുകളിൽ മൂന്ന് റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ കൂടി വീണത് കേരളത്തിന് തിരിച്ചടിയായി. പതിവ് ശൈലിയിൽ തകർത്തടിച്ച വിഷ്ണു വിനോദാണ് ആദ്യം മടങ്ങിയത്. 47 പന്തുകളിൽ അഞ്ച് ഫോറും രണ്ട് സിക്സുമടക്കം 41 റൺസാണ് വിഷ്ണു നേടിയത്. സൽമാൻ നിസാർ 11 റൺസുമായി മടങ്ങിയപ്പോൾ ആദിത്യ സർവാതെ പൂജ്യത്തിന് പുറത്തായി. ബംഗാളിന് വേണ്ടി പ്രദീപ്ത പ്രമാണിക് നാലും മുഹമ്മദ് ഷമി മൂന്നും ഷഹബാസ് അഹമ്മദ് രണ്ടും വിക്കറ്റ് വീഴ്ത്തി. നേരത്തെ ബംഗാളിന്റെ ആദ്യ ഇന്നിങ്സ് 350 റൺസിന് അവസാനിച്ചിരുന്നു. ഏഴാമനായി ഇറങ്ങി സെഞ്ച്വറി നേടിയ ഷഹബാസ് അഹമ്മദിന്റെ(121) ഇന്നിങ്സാണ് ബംഗാൾ ഇന്നിങ്സിന് കരുത്ത് പകർന്നത്. ഷഹബാസ് അഹ്മദും സുമന്ത ഗുപ്തയും ചേർന്നുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് ബംഗാളിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ആറ് വിക്കറ്റിന് 172 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ ഇരുവരും ചേർന്ന് കരുതലോടെയാണ് ഇന്നിങ്സ് മുന്നോട്ടു നീക്കിയത്. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 103 റൺസാണ് കൂട്ടിച്ചേർത്തത്.




