
തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ സഞ്ജു സാംസണ്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. ഇന്ന് വിദര്‍ഭയ്്‌ക്കെതിരായ മത്സരത്തില്‍ സഞ്ജുവിന് ഒമ്പത് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. രണ്ട് ബൗണ്ടറികള്‍ നേടി ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും പിന്നീടത് മുതലാക്കാന്‍ സാധിച്ചില്ല. സഞ്ജുവിന്റെ ആദ്യ മത്സരത്തില്‍ താരം 12 റണ്‍സിന് പുറത്തായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം 14 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെടുത്തിട്ടുണ്ട്. സഞ്ജുവിന് പുറമെ വിഷ്ണു വിനോദ് (13), ജലജ് സക്‌സേന (13) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമയാത്. സച്ചിന്‍ ബേബി (36), റോബിന്‍ ഉത്തപ്പ (31) എന്നിവരാണ് ക്രീസില്‍.
ഇതുവരെ മൂന്ന് മത്സരങ്ങള്‍ കളിച്ച കേരളം തമിഴ്‌നാടിനോട് മാത്രമാണ് പരാജയപ്പെട്ടത്. മണിപ്പൂര്‍, ത്രിപുര എന്നിവര്‍ക്കെതിരെ കകേരളം വിജയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!